November 8, 2026

ലക്ഷദ്വീപില്‍ നാളെ കരിദിനം ആചരിക്കും

0
download-1.jpeg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കവരത്തി: ലക്ഷദ്വീപില്‍ നാളെ കരിദിനം ആചരിക്കും. സേവ് ലക്ഷദ്വീപ് ഫോറത്തിന്റേതാണ് ആഹ്വാനം. അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങള്‍ക്ക് എതിരായ പ്രതിഷേധങ്ങളുടെ ഭാഗമായിട്ടാണ് കരിദിനം ആചരിക്കാന്‍ ഒരുങ്ങുന്നത്.ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോട പട്ടേല്‍ നാളെ ദ്വീപില്‍ എത്താനിരിക്കെയാണ് രണ്ടാംഘട്ട പ്രതിഷേധ പരിപാടികളിലേക്ക് ലക്ഷദ്വീപ് നിവാസികള്‍ കടക്കുന്നത്. തിങ്കളാഴ്ച്ച ഉച്ചയോടെ ലക്ഷദ്വീപിലെത്തുന്ന പ്രഫുല്‍ ഒരാഴ്ച്ച ദ്വീപിലുണ്ടാകും.
കരിദിനാചരണത്തിന്റെ ഭാഗമായി വീടുകള്‍ക്ക് മുന്‍പില്‍ കറുത്ത കൊടികള്‍ തൂക്കും. ആളുകള്‍ കറുത്ത വസ്ത്രവും കറുത്ത മാസ്കും ധരിക്കും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *