June 25, 2026

കെ എസ് ബിഎ പ്രതിഷേധ സംഗമം നടത്തി

0
By ന്യൂസ് വയനാട് ബ്യൂറോ
കെ എസ് ബിഎ പ്രതിഷേധ സംഗമം നടത്തി

കല്‍പ്പറ്റ: കേരള സ്റ്റേറ്റ് ബാര്‍ബര്‍ ആന്റ് ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്‍ കല്‍പ്പറ്റയില്‍ പ്രതിഷേധ സംഗമം നടത്തി. കടകള്‍ ആഴ്ചയില്‍ മൂന്ന് ദിവസം തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക, കടകളുടെ രണ്ട് മാസത്തെ വാടക ഒഴിവാക്കി തരിക, എടുത്ത വായ്പകള്‍ക്ക് 6- മാസത്തെ മോറൊട്ടോറിയം അനുവദിക്കുക, പലിശ ഒഴിവാക്കി തരിക. എന്നീ ആവശ്യങ്ങള്‍ പ്രതിഷേധ ധര്‍ണയില്‍ ഉന്നയിച്ചു. ജില്ലാ പ്രസിഡന്റ് എം.മൊയ്തീന്‍ കുട്ടി പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി പി.ജംഷീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം പ്രേം പ്രകാശ് മുഖ്യ പ്രഭാഷണം നടത്തി. ജില്ല ട്രഷറര്‍ എം.എസ്.പ്രഭാകരന്‍ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *