October 17, 2026

കനത്ത കാറ്റിലും മഴയിലും വാഴകൃഷി നശിച്ചു

0
IMG-20210616-WA0044.jpg
By ന്യൂസ് വയനാട് ബ്യൂറോ
കനത്ത കാറ്റിലും മഴയിലും വാഴകൃഷി നശിച്ചു 
തവിഞ്ഞാല്‍ മുതിരേരി നെല്ലിക്കല്‍ രാജന്റെ 1100 ഓളം കുലച്ച നേന്ത്രവഴകളാണ് കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിലും മഴയിലും നിലംപതിച്ചത്. പകുതി മൂപ്പ് പോലും ആകാത്ത വാഴ കുലകള്‍ നശിച്ചത് മൂലം നാല് ലക്ഷം രൂപയോളം നഷ്ടം സംഭവിച്ചതായി രാജന്‍ പറഞ്ഞു. കേരള ഗ്രാമീണ്‍ ബാങ്ക് തലപ്പുഴ ശാഖയില്‍ നിന്നും ലോണ്‍ എടുത്താണ് കൃഷിയിറക്കിയതെന്നും, വിളനഷ്ടം മൂലം തിരിച്ചടവും ജീവിത മാര്‍ഗവും പെരുവഴിയിലായതായും, ഇനി കൃഷിവകുപ്പിന്റെ കാരുണ്യം മാത്രമാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news