April 24, 2026

മാനന്തവാടിമർച്ചൻ്റ്സ് അസോസിയേഷൻ ഭക്ഷ്യ കിറ്റുകൾ നൽകി

0
IMG-20210617-WA0196.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കോവിഡ് 19 ൻ്റെ അടച്ചിടൽ മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന വ്യാപാര മേഖലയിലെ സഹോദരങ്ങൾക്ക് മാനന്തവാടിമർച്ചൻ്റ്സ് അസോസിയേഷൻ ഭക്ഷ്യ കിറ്റുകൾ നൽകി, മാനന്തവാടിയിലെ വ്യാപാരികളുടെ സഹായഹസ്തമാണ് തീരെ തുറക്കാൻ സാധിക്കാതിരുന്ന മേഖലയിലെ പ്രയാസപ്പെടുന്നവർക്ക് തുണയായത്, മാനന്തവാടി വ്യാപാര ഭവൻ കേന്ദ്രീകരിച്ച് നടത്തിയ വിവിധ സമാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായാണ്  വീടുകളിൽ ഭക്ഷ്യ കിറ്റുകൾ എത്തിച്ച് നൽകിയത്, ബുദ്ധിമുട്ടുന്ന വ്യാപാരികൾക്ക് സമാശ്വാസമായി പലിശരഹിത വായ്പാ പദ്ധതിയും നടപ്പിലാക്കാൻ തീരുമാനിച്ചു.വ്യാപാരഭവനിൽ നടന്ന ചടങ്ങിൽ സർവ്വേ ഡപ്യൂട്ടി ഡയരക്ടർ ജോയി ആർ വഴേല കിറ്റ് വിതരണഉൽഘാടനം നടത്തി. മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് കെ ഉസ്മാൻ അധ്യക്ഷത വഹിച്ചു സെക്രട്ടരി പി.വി മഹേഷ്., എൻ പി ഷിബി, എം.വി സുരേന്ദ്രൻ, കെ എക്സ് ജോർജ്, എം കെ ശിഹാബുദ്ദീൻ, എൻ വി അനിൽകുമാർ, കെ മൊയ്തു, ദീപ്തിഷ്, സുധീപ് ജോസ്, സുരേഷ് സോണ, സി ലത്തീഫ് തുടങ്ങിയവർ നേതൃത്വം നൽകി,
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *