May 14, 2026

സംസ്ഥാനത്തെ ബാറുകൾ നാളെ മുതൽ അടച്ചിടും….!

0
IMG-20210620-WA0016.jpg
By ന്യൂസ് വയനാട് ബ്യൂറോ
സംസ്ഥാനത്തെ ബാറുകൾ നാളെ മുതൽ അടച്ചിടും….!

 സംസ്ഥാനത്തെ മദ്യശാലകൾ തിങ്കളാഴ്ച മുതല്‍ അടച്ചിടുമെന്ന്​ ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷൻ. ​ബെവ്‌കോ വെയര്‍ ഹൗസ് മാര്‍ജിന്‍ വർധിപ്പിച്ചതിനെ തുടർന്നാണ്​ ബാറുകൾ അടച്ചിടാൻ അസോസിയേഷൻ യോഗം തീരുമാനിച്ചത്​. ബെവ്​കോയുടെ തീരുമാനം നഷ്​ടം വരുത്തിവെക്കുമെന്നാണ് ബാര്‍ ഉടമകള്‍ പറയുന്നത്. കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‍ലെറ്റുകളും മദ്യവിൽപ്പന നിർത്തിവെച്ചേക്കും. കണ്‍സ്യൂമര്‍ ഫെഡിന്‍റേത് 8ല്‍ നിന്ന് 20 ശതമാനവും ബാറുകളുടേത് 25 ശതമാനവുമാക്കിയാണ് വെയര്‍ഹൌസ് മാര്‍ജിന്‍ ഉയർത്തിയത്. വെയര്‍ഹൌസ് മാര്‍ജിന്‍ വര്‍ധിപ്പിക്കുമ്പോഴും

എം.ആര്‍.പി നിരക്കില്‍ നിന്ന് വിലകൂട്ടി വില്‍ക്കാന്‍ അനുവാദമില്ലാത്തതാണ് കണ്‍സ്യൂമര്‍ ഫെഡിനും ബാറുകള്‍ക്കും തിരിച്ചടിയായത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *