August 7, 2026

കൊവാക്സിന് അടിയന്തര ഉപയോഗാനുമതി വേണം; താല്‍പര്യപത്രം അംഗീകരിച്ച്‌ ലോകാരോഗ്യ സംഘടന, അപേക്ഷ ഇന്ന് പരിഗണിക്കും

0
n29239382095e735a6b6d73150a558113f37879219762c6c0f029ed000946153516d0452ee-1.jpg
By ന്യൂസ് വയനാട് ബ്യൂറോ

ദില്ലി: ഭാരത് ബയോടെക് ഉത്പാദിപ്പിക്കുന്ന കൊവാക്സിന്‍റെ അടിയന്തര ഉപയോഗാനുമതിക്കുള്ള അപേക്ഷ ഇന്ന് ലോകാരോഗ്യ സംഘടന പ്രാഥമികമായി കേള്‍ക്കും. ഇതിനു മുന്നോടിയായി കൊവാക്സിന്‍റെ താല്‍പര്യപത്രം ലോകാരോഗ്യ സംഘടന അംഗീകരിച്ചിരുന്നു. രേഖകള്‍ സമര്‍പ്പിക്കാനുള്ള പ്രീ-സബ്മിഷന്‍ യോഗമാകും ഇന്ന് നടക്കുക.

കൊവാക്സിനു ലോകാരോഗ്യ സംഘടന ജൂലൈ-സെപ്റ്റംബറോടെ അടിയന്തര ഉപയോഗാനുമതി നല്‍കുമെന്നാണു പ്രതീക്ഷയെന്നു ഭാരത് ബയോടെക് കഴിഞ്ഞ മാസം അറിയിച്ചിരുന്നു. ഇന്നലെയാണ് വാക്സിന്‍റെ മൂന്നാം ഘട്ട പരീക്ഷണ വിവരങ്ങള്‍ ഭാരത് ബയോടെക് ഡിസിജിഐ ക്ക് കൈമാറിയത്.

അതേസമയം രാജ്യത്ത് ആകെ കൊവിഡ് കേസുകളുടെ എണ്ണം മൂന്ന് കോടി പിന്നിട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *