May 14, 2026

മുട്ടിൽ മരം മുറി കേസിൽ രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
thumb.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുട്ടിൽ മരം മുറി കേസിൽ രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കൽപ്പറ്റ: വൈത്തിരി ചെക്ക്പോസ്റ്റിൽ നിന്ന് ഈട്ടിമരം കടത്തിയ ദിവസം ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന രണ്ട് ജീവനക്കാരെ വനംവകുപ്പ് സസ്പെന്റ് ചെയ്തു. ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഇ പി ശ്രീജിത്ത്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി എസ് വിനേഷ് എന്നിവരെയാണ് ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി കെ വിനോദ്കുമാർ ഐ എഫ് എസ് സസ്പെന്റ് ചെയ്തത്. കേസിൽ റോജി അഗസ്റ്റിൻ അടക്കം മൂന്ന് പ്രതികൾ നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതിയിൽ ഇന്ന് വാദം തുടരും. പട്ടയ ഭൂമിയിൽ നിന്നാണ് മരം മുറിച്ചതെന്നും, റിസർവ് വനമല്ല മുറിച്ച് മാറ്റിയതെന്നുമാണ് പ്രതികൾ കോടതിയെ അറിയിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *