June 3, 2026

സിസ്റ്റര്‍ ലൂസി കളയ്പ്പുരക്കലിന് കോണ്‍വെന്റില്‍ തുടരാന്‍ അവകാശമില്ല; ഹൈക്കോടതി

0
lucy-kalappura.jpg
By ന്യൂസ് വയനാട് ബ്യൂറോ
സിസ്റ്റര്‍ ലൂസി കളയ്പ്പുരക്കലിന് കോണ്‍വെന്റില്‍ തുടരാന്‍ അവകാശമില്ല; ഹൈക്കോടതി

വത്തിക്കാനില്‍ നിന്നുള്ള പുതിയ ഉത്തരവ് പ്രകാരം സിസ്റ്റര്‍ ലൂസി കളയ്പ്പുരക്കലിന് കോണ്‍വെന്റില്‍ തുടരാന്‍ അവകാശം കാണുന്നില്ലെന്ന് ഹൈക്കോടതി. നിലപാട് വിശദീകരിക്കാന്‍ സിസ്റ്റര്‍ ലൂസിക്ക് കോടതി ചൊവ്വാഴ്ച വരെ സമയം അനുവദിച്ചു. കോണ്‍വെന്റ് ഒഴിയാന്‍ വേണമെങ്കില്‍ സമയം നല്‍കാമെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു. കേസ് അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

പുറത്താക്കല്‍ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച പുനപ്പരിശോധനാ ഹര്‍ജി വത്തിക്കാന്‍ തളളിയ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് രാജാവിജയരാഘവന്റെ നിരീക്ഷണം.
കോണ്‍വെന്റില്‍ താമസിക്കാന്‍ അവകാശമുണ്ടോയെന്ന കാര്യം പരിഗണിക്കേണ്ടത് സിവില്‍ കോടതിയാണന്നും സിസ്റ്റര്‍ ലൂസി സമര്‍പ്പിച്ച ഹര്‍ജി മുനിസിഫ് കോടതിയുടെ പരിഗണനയിലാണെന്നും ഹര്‍ജി ഭാഗം വാദിച്ചു. മുനിസിഫ് കോടതിയുടെ അന്തിമ തിര്‍പ്പ് വരുന്നതുവരെ കോണ്‍വെന്റില്‍ തുടരാന്‍ അനുവദിക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *