August 30, 2026

മകൾക്കൊപ്പം’ ഓൺലൈൻ ക്യാമ്പയിൻ സംഘടിപ്പിച്ചു. പങ്കാളികളായി മഹിള കോൺഗ്രസ് പ്രവർത്തകർ

0
IMG-20210702-WA0011.jpg
By ന്യൂസ് വയനാട് ബ്യൂറോ
'മകൾക്കൊപ്പം' ഓൺലൈൻ ക്യാമ്പയിൻ സംഘടിപ്പിച്ചു. പങ്കാളികളായി മഹിള കോൺഗ്രസ് പ്രവർത്തകർ 
 
സ്ത്രീപീഡനങ്ങളും – സ്ത്രീധന മരണങ്ങളും ഏറി വരുന്ന ഈ കാലഘട്ടത്തിൽ “കച്ചവടമല്ല കല്യാണം” എന്ന ഓർമ്മപ്പെടുത്തലുമായി പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ നടക്കുന്ന “' മകൾക്കൊപ്പം” എന്ന ഓൺലൈൻ ക്യാമ്പയിനിൽ മഹിള കോൺഗ്രസ് പ്രവർത്തകർ സംസ്ഥാന വ്യാപകമായി പങ്കാളികളായി. മഹിള വെർച്വൽ റാലി എന്ന പേരിൽ മഹിള കോൺഗ്രസ് സോഷ്യൽ മീഡിയ വിഭാഗം നടത്തിയ  പ്രസ്തുത പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം മഹിള കോൺഗ്രസ് ദേശീയ ജനറൽ ജനറൽ സെക്രട്ടറി ഷാമിന ഷഫീഖ് ഉദ്ഘാടനം ചെയ്തു.  
മഹിള വെർച്വൽ റാലിയുടെ മഹിള കോൺഗ്രസ്‌ വയനാട്  ജില്ലാ തല ഉദ്ഘാടനം മഹിള കോൺഗ്രസ് ജില്ല പ്രസിഡന്റ്   ചിന്നമ്മ ജോസ്  നിർവഹിച്ചു.
 ജില്ല സോഷ്യൽ മീഡിയ കോ ഓർഡിനേറ്റർ അഡ്വ ഗ്ലാഡിസ് ചെറിയാന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മേരി ദേവസ്യ  സ്വാഗതം പറഞ്ഞു. മഹിള കോൺഗ്രസ് സംസ്ഥാന നേതാക്കളായ  എലിസബത്ത്‌  കയ്യാല,മാർഗരറ്റ് തോമസ്, ശാന്തകുമാരി പുഷ്പലത എന്നിവരും മേഴ്‌സി സാബു,ജിനി, നിത്യ,ജിൻസി സണ്ണി  എന്നിവർ  ആശംസകൾ അറിയിച്ചു  ശ്രീമതി ലൗലി  നന്ദി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *