സ്വര്‍ണ്ണക്കടത്തിലെ വസ്തുതകള്‍ പുറത്തുവരണം, രാഷ്ടീയബന്ധമുണ്ടെങ്കില്‍ അതും’: സിപിഐ മുഖപത്രം


Ad
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത്-ക്വട്ടേഷന്‍ വിവാദങ്ങളിലെ വസ്തുതകള്‍ പുറത്ത് കൊണ്ടുവരണമെന്ന് സിപിഐ മുഖപത്രം. നയതന്ത്ര സ്വര്‍ണ്ണക്കടത്തില്‍ കുറ്റവാളികള്‍ ഇപ്പോഴും പുറത്താണെന്നും കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തിലും ഇത് തന്നെ സംഭവിച്ചേക്കാമെന്നുമാണ് സിപിഐ മുഖപത്രത്തിലെ ലേഖനത്തിലുള്ളത്. രാഷ്ടീയബന്ധമുണ്ടെങ്കില്‍ അതും പുറത്തുവരണമെന്നും ജനയുഗത്തിലെ ലേഖനത്തില്‍ പറയുന്നു.

കരിപ്പൂരില്‍ പൊലീസ് അന്വേഷണത്തില്‍ ഞെട്ടിക്കുന്ന സംഭവങ്ങളാണ് പുറത്തുവന്നത്. അധോലോക -മാഫിയാ ശക്തികളുടെ വേരറുക്കുന്ന നടപടികള്‍ ഉണ്ടാകുമോയെന്ന് സംശയിക്കാവുന്ന വിവാദങ്ങളാണ് നടക്കുന്നത്. അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് രാഷ്ട്രീയ ബന്ധങ്ങള്‍ ഉണ്ടെങ്കില്‍ അവ വെളിപ്പെടണം.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *