June 13, 2026

പൃഥ്വിരാജിന്റെ ബ്രാന്‍ഡഡ് ടീഷര്‍ട്ടിന് ഇത്രയും വിലയോ, തുക കണ്ടെത്തി ആരാധകര്‍

0
IMG-20210702-WA0023.jpg
By ന്യൂസ് വയനാട് ബ്യൂറോ
പൃഥ്വിരാജ് സുകുമാരന്‌റെയും കുടുംബത്തിന്‌റെയും വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ കാത്തിരിക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ആക്ടീവാകാറുളള താരമാണ് നടന്‍. സിനിമാ വിശേഷങ്ങള്‍ പങ്കുവെച്ചാണ് സമൂഹ മാധ്യമങ്ങളില്‍ പൃഥ്വി കൂടുതലായും എത്താറുളളത്. കൈനിറയെ ചിത്രങ്ങളുമായി മോളിവുഡില്‍ മുന്നേറുകയാണ് താരം. വ്യത്യസ്തമാര്‍ന്ന സിനിമകള്‍ എപ്പോഴും ചെയ്യണമെന്ന് ആഗ്രഹമുളള നടന്‍ കൂടിയാണ് പൃഥ്വി. പരീക്ഷണ സിനിമകളും പൃഥ്വിരാജിന്‌റെ കരിയറില്‍ കൂടുതലായി പുറത്തിറങ്ങിയിട്ടുണ്ട്.അന്യഭാഷാ സിനിമകളിലും തിളങ്ങിയ നടന് അവിടെയും നിരവധി ആരാധകരാണുളളക്. കോള്‍ഡ് കേസ് എന്ന ചിത്രമാണ് സൂപ്പര്‍ താരത്തിന്‌റെതായി ഒടുവില്‍ പുറത്തിറങ്ങിയത്. ആമസോണ്‍ പ്രൈം വഴി കഴിഞ്ഞ ദിവസമാണ് സിനിമ റിലീസ് ചെയ്തത്. കോള്‍ഡ് കേസിന് ശേഷം ഭ്രമം എന്ന സിനിമയുടെ അവസാന ഘട്ട ചിത്രീകരണ തിരക്കുകളിലേക്ക് കടന്നിരിക്കുകയാണ് നടന്‍.സിനിമയുടെ ലൊക്കേഷനില്‍ നിന്നുളള പൃഥ്വിയുടെ പുതിയൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷമാണ് പൃഥ്വിരാജ് വീണ്ടും ഷൂട്ടിംഗ് സെറ്റില്‍ എത്തിയത്. ബോളിവുഡ് ചിത്രം അന്ധാദുന്‌റെ റീമേക്കായാണ് ഭ്രമം അണിയറയില്‍ ഒരുങ്ങുന്നത്. ഉണ്ണി മുകുന്ദനും മംമ്തയും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണിത്. ഭ്രമം ലൊക്കേഷനില്‍ നിന്നും ഒരു ടീഷര്‍ട്ട് അണിഞ്ഞുളള ചിത്രമാണ് പൃഥ്വിരാജ് പോസ്റ്റ് ചെയ്തത്.പൃഥ്വിയുടെ പോസ്റ്റ് കണ്ട എല്ലാവരുടെയും കണ്ണുടക്കിയത് നടന്‍ ധരിച്ച ടീ ഷര്‍ട്ടിലാണ്. ബിലെന്‍സിയാഗ എന്ന അന്താരാഷ്ട്ര ബ്രാന്‍ഡിന്‌റെ ടീഷര്‍ട്ടാണ് താരം ധരിച്ചത്. പാരീസ് ആസ്ഥമാനായുളള ലക്ഷ്വറി ഫാഷന്‍ ബ്രാന്‍ഡാണ് ഇത്. പൃഥ്വിരാജിന്റെ പുതിയ ടീഷര്‍ട്ടില്‍ കണ്ണുടക്കിയ ആരാധകര്‍ ഇപ്പോള്‍ അതിന്‌റെ വിലയും കണ്ടെത്തിയിരിക്കുകയാണ്.ബ്രാന്‍ഡിന്‌റെ ഔദ്യോഗിക സൈറ്റില്‍ ഈ ടീഷര്‍ട്ടിന്‌റെ വില 595 ഡോളര്‍ ആണ്. 44, 266. 51 രൂപ വില വരും. ഇതുപോലെ മുന്‍പും പൃഥി ധരിച്ച വാച്ചിന്‌റെ വിലയും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഒരു ലക്ഷം ദിര്‍ഹം അഥവാ 20 ലക്ഷം ഇന്ത്യന്‍ രൂപ വിലയുളള റിസ്റ്റ് വാച്ചാണ് പൃഥ്വിരാജ് അന്ന് ധരിച്ചത്. സുപ്രിയ മേനോന്‍ പൃഥ്വിക്ക് സമ്മാനിച്ച വാച്ചായിരുന്നു അത്.അതേസമയം വാഹനങ്ങളോടും വലിയ താല്‍പര്യമുളള താരമാണ് പൃഥ്വി. ദുല്‍ഖര്‍ സല്‍മാനെ പോലെ പൃഥ്വിരാജിനും വാഹന ശേഖരമുണ്ട്. പൃഥ്വിരാജിന്‌റെ വിലകൂടിയ കാറുകളുടെ ചിത്രങ്ങളും വീഡിയോസുമെല്ലാം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. പൃഥ്വിരാജും ദുല്‍ഖറും തങ്ങളുടെ വാഹനങ്ങള്‍ എടുത്ത് മുന്‍പ് ഒരുമിച്ച് യാത്ര പോയിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *