May 14, 2026

ബിജെപി ആഭ്യന്തര പ്രശ്നപരിഹാരം; സംസ്ഥാന ജനറൽ സെക്രട്ടറിമാർ പങ്കെടുക്കും വിധം യോഗം വീണ്ടും മാറ്റി

0
By ന്യൂസ് വയനാട് ബ്യൂറോ
ബിജെപി ആഭ്യന്തര പ്രശ്നപരിഹാരം; സംസ്ഥാന ജനറൽ സെക്രട്ടറിമാർ പങ്കെടുക്കും വിധം യോഗം വീണ്ടും മാറ്റി 
സുൽത്താൻ ബത്തേരി:ബിജെപിയിലെ ആഭ്യന്തര കലഹത്തിന് പരിഹാരമുണ്ടാക്കാൻ ഇന്ന് ചേരാനിരുന്ന നിയോജകമണ്ഡലത്തിലെ യോഗം മാറ്റിവെച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാർ കൂടി പങ്കെടുക്കുന്ന വിധത്തിൽ യോഗം ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് യോഗം മാറ്റി വെച്ചിരിക്കുന്നത്.
 പലതവണ മാറ്റിവെച്ച് യോഗം ഇന്നലെ ഉച്ചകഴിഞ്ഞ് 2 മണിക്ക് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത് അതുപ്രകാരം നിയോജകമണ്ഡലം കമ്മിറ്റിയിലേയും പഞ്ചായത്ത് കമ്മിറ്റിയിലേയും  ഭാരവാഹികളെ വിവരമറിയിച്ചിരുന്നു എന്നാൽ സംസ്ഥാനതല നേതാക്കൾ കൂടി പങ്കെടുക്കുന്നവിധത്തിൽ യോഗം വിളിച്ചാൽ മതിയെന്ന് സംസ്ഥാന കമ്മിറ്റിയിൽ നിന്നും ഇന്നലെ രാവിലെ 10മണിയോടെ അറിയിക്കുകയായിരുന്നു. പ്രശ്നങ്ങൾ ഉള്ളിടത്തെല്ലാം സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ പരിഹാരമുണ്ടാക്കാൻ ആണ് പാർട്ടി തീരുമാനം.
 കാസർകോഡ് ചേർന്ന് സംസ്ഥാന ഭാരവാഹി യോഗത്തിലും വയനാട്ടിലെ സംഘടനാപ്രശ്നങ്ങൾ ഉയർന്നുവന്നിരുന്നു.നേതൃത്വത്തിന്റെ കഴിവുകേടാണ് പ്രശ്നം വഷളാക്കിയത് എന്നും ഫണ്ട് വിനിയോഗം സുതാര്യമല്ലാതിരുന്നത് അണികളിൽ പോലും അതൃപ്തി  ഉണ്ടാക്കിയതായും അഭിപ്രായമുണ്ട്.
 പ്രശ്നങ്ങൾ പഠിക്കാനായി ബത്തേരി നിയോജകമണ്ഡലത്തിലെ ക്ക് പ്രത്യേക നേതൃ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
 തിരഞ്ഞെടുപ്പ് കോഴ വിവാദം, ഫണ്ട് വിനിയോഗത്തിലെ പരാതികൾ, യുവമോർച്ച ഭാരവാഹികളുമായി ഉണ്ടായ കയ്യാങ്കളി, പ്രാദേശിക നേതൃത്വങ്ങളെ കൂട്ടരാജി എന്നിവയെല്ലാം ചർച്ച ചെയ്യാനാണ് യോഗം ചേരാൻ പാർട്ടി തീരുമാനിച്ചിരിക്കുന്നത്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *