കോവിഡ് കാലത്തും സേവന രംഗത്ത് സജീവമായി റെഡ് ക്രോസ് സൊസൈറ്റി
കോവിഡ് കാലത്തും സേവന രംഗത്ത് സജീവമായി റെഡ് ക്രോസ് സൊസൈറ്റി
കൽപ്പറ്റ : കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി വയനാട് ജില്ലയിൽ വിവിധ തരം സർവ്വീസുകളിൽ ഏർപ്പെട്ടിരിക്കുന്നു. കല്പറ്റ കൈനാട്ടി ഗവ: ആശുപത്രിയിൽ 15 ദിവമായി നൂറ്റൻപതോളം പ്രവർത്തകർ വയനാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തി ഇതുവരെ സേവനം ചെയ്തു. കൂടാതെ മാനന്തവാടി വൃദ്ധസദനം, വാളാട് പി. എച്ച്.സി തുടങ്ങി ജില്ലയിൽ പല സ്ഥലങ്ങളിലും റെഡ്ക്രോസിൻ്റെ സേവനങ്ങൾ ഉണ്ട്. കഴിഞ്ഞ ദിവസം ഏകദേശം 30 ലക്ഷത്തോളം രൂപയുടെ വെൻ്റിലേറ്ററുകൾ, ഓക്സിജൻ കോൺസൻ്റെറേറ്ററുകൾ, മാസ്കുകൾ, ഗൗണുകൾ എന്നിവ ജില്ലയിലെ ആശുപത്രികൾക്കായി ലഭിച്ചു.
മുട്ടിൽ വിവേകാനന്ദ മെഡിക്കൽ മിഷൻ ആശുപത്രിക്ക് ഒരു വെൻ്റിലേറ്ററും അഞ്ച് ഓക്സിജൻ കോൺസൻ്ററേറ്ററുകളും റെഡ് ക്രോസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.പദ്മകുമാർ വിവേകാനന്ദ മെഡിക്കൽ മിഷൻ സെക്രട്ടറി കെ.എ. അശോകന് നൽകി ഉത്ഘാടനം ചെയ്തു. ഇതോടൊപ്പം പദ്മശ്രീ ഡോ: ധനഞ്ജയ് സദ് ദേവിനെ ആദരിക്കുകയും ചെയ്തു. റെഡ് ക്രോസ് ജില്ലാ അഡ്മിനിസ്ട്രേറ്റർ ഉണ്ണികൃഷ്ണൻ .എസ്സ് അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ അഡ്ഹോക്ക് കമ്മറ്റി അംഗം കെ.ജി സതീശൻ സ്വാഗതവും റെഡ് ക്രോസ് ബത്തേരി താലൂക്ക്
ഇൻ-ചാർജ് സുനിൽ ബാബു നന്ദിയും പറഞ്ഞു. ആശുപത്രികളിലെ സേവനപ്രവർത്തനങ്ങൾ വൈത്തിരി താലൂക്ക് ഇൻ-ചാർജ് എ. പി.ശിവദാസിൻ്റെ നേതൃത്വത്തലും മാനന്തവാടി താലൂക്ക് ഇൻ-ചാർജ് തങ്കച്ചൻ കെ.ജെയുടെ നേതൃത്വത്തിലുമാണ് നടക്കുന്നത്. മുട്ടിൽ വിവേകാനന്ദ മെഡിക്കൽ മിഷൻ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ജില്ലാ അഡ്ഹോക്ക് കമ്മറ്റി അംഗങ്ങളായ അനിൽ കുമാർ മാനന്തവാടി, സ്റ്റീഫൻ ജേക്കബ്, കെ.ആർ അനിൽ കുമാർ, എ .പി.ശിവദാസ്, .എം പി. സക്കീർ ഹുസൈൻ, അബ്ദുൾ സമദ്, ഷാജി പോൾ എന്നിവർ ആശംസകൾ അർപ്പിച്ചു.
Leave a Reply