March 28, 2024

രാജീവ് ഗാന്ധി ജൈവ സാങ്കേതിക കേന്ദ്രം വയനാട്ടിലെ കര്‍ഷകര്‍ക്ക് പരമ്പരാഗത നെല്‍വിത്തുകള്‍ വിതരണം ചെയ്തു

0
Img 20210719 Wa0018.jpg
രാജീവ് ഗാന്ധി ജൈവ സാങ്കേതിക കേന്ദ്രം വയനാട്ടിലെ കര്‍ഷകര്‍ക്ക് പരമ്പരാഗത നെല്‍വിത്തുകള്‍ വിതരണം ചെയ്തു

കൽപ്പറ്റ: കേന്ദ്ര ജൈവ സാങ്കേതിക വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരത്ത് പ്രവൃത്തിക്കുന്ന രാജീവ് ഗാന്ധി ജൈവസാങ്കേതിക കേന്ദ്രം, കേരളത്തിലെ ആദിവാസി പൈതൃകത്തെ കുറിച്ചുളള ശാസ്ത്രീയ പഠനം ആരംഭിച്ചിരിക്കുന്നു. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ധനസഹായതോടെ നടത്തുന്ന ഈ പദ്ധതിയുടെ ആദ്യഘട്ടം ഇടുക്കി, വയനാട് ജില്ലകളില്‍ ആണ് നടപ്പാക്കുന്നത്. മനുഷ്യരുടേയും കന്നുകാലികളുടെയും ആരോഗ്യസംരക്ഷണത്തെക്കുറിച്ചുള്ള ആദിവാസികളുടെ പരമ്പരാഗത അറിവുകള്‍ക്ക് ശാസ്ത്രീയ അടിത്തറ നല്‍കി അവയെ സംരക്ഷിക്കുകയും അത്തരം അറിവുകള്‍ ഉത്പന്നങ്ങള്‍ ആയി പൊതുസമൂഹത്തിന് മുമ്പില്‍ എത്തിക്കുകയും അതിലുടെ ആദിവാസി സമൂഹത്തിന് തങ്ങളുടെ ദൈനദിന ജീവിത സാഹചര്യം മെച്ചപ്പെടുത്താന്‍ ഉപകരിക്കുക എന്നതാണ് ഈ പദ്ധതിയില്‍ പ്രധാനമായും ലക്ഷ്യമാക്കുന്നത്. കൂടാതെ, തദ്ദേശീയ കന്നുകാലി ഇനങ്ങളേയും, പരമ്പരാഗത വിള ഇനങ്ങളേയും കുറിച്ച് സമഗ്രമായി അപഗ്രഥിക്കുകയും അവയെ സംരക്ഷിക്കാനുള്ള മാര്‍ഗങ്ങള്‍ അവലംബിക്കുകയും, പ്രാദേശികമായി ലഭിക്കുന്ന പ്രകൃതി വിഭവങ്ങളുടെ സുസ്ഥിര ഉപയോഗവും അവയില്‍ നിന്നും മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനും ഉള്ള ശാസ്ത്രീയ പരിശീലനം നല്‍കുകയും, സമൂഹ അടിസ്ഥാനത്തില്‍ വിവിധങ്ങളായ സംരംഭ കേന്ദ്രങ്ങള്‍ തുടങ്ങുകയും അതിലുടെ ആദിവാസി സമൂഹത്തിന്റെ സഹായത്തോടുകൂടി അവരുടെ തന്നെ പെെതൃകത്തെ സംരക്ഷിക്കുക എന്നും ഈ പദ്ധതിയില്‍ ലക്ഷ്യമാകുന്നുണ്ട്.
ഈ പദ്ധതിയുടെ ഭാഗമായി വയനാട് ജില്ലയില്‍ നിന്നും അന്യം നിന്ന് പോയിക്കൊണ്ടിരിക്കുന്ന 35 ഇനം നെല്‍ വിത്തുകള്‍ ശേഖരിക്കുകയും അവ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള കര്‍ഷകര്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *