നല്ലപാഠം പ്രവർത്തകരുടെ നേതൃത്വത്തിൽ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
നല്ലപാഠം പ്രവർത്തകരുടെ നേതൃത്വത്തിൽ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
സുൽത്താൻ ബത്തേരി : പഴൂർ സെന്റ് ആന്റണീസ് സ്കൂളിലെ നല്ലപാഠം പ്രവർത്തകർ കോവിഡിനെതിരെ ഉള്ള പോരാട്ടത്തിൽ പങ്കാളികളായി. എല്ലാവർക്കും പ്രതിരോധശേഷി വാക്സിനിലൂടെ എന്ന സന്ദേശവുമായി ആരോഗ്യ വകുപ്പുമായി ചേർന്ന് സ്കൂളിലെ നല്ലപാഠം പ്രവർത്തകർ വാക്സിനേഷൻ ക്യാമ്പ് നടത്തി.
ഡോക്ടർ കൃഷ്ണപ്രിയ, ഹെൽത്ത് ഇൻസ്പെക്ടർ മനോജ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എസ് നവാസ്, പ്രധാനാധ്യാപകൻ ബിജു മാത്യു, നല്ലപാഠം പ്രവർത്തകരായ ഷീബ ഫ്രാൻസിസ്, ആൻസി യോഹന്നാൻ എന്നിവർ നേതൃത്വം നൽകി അധ്യാപകരും, അനധ്യാപകരും പങ്കാളികളായി.
Leave a Reply