June 4, 2026

എന്‍ ഡി അപ്പച്ചന് ആശംസകള്‍ നേര്‍ന്ന് എം പി എം കെ രാഘവനെത്തി

0
IMG-20210903-WA0102.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: നിയുക്ത ഡി സി സി പ്രസിഡന്റ് എന്‍ ഡി അ പ്പച്ചന് ആശംസകള്‍ നേര്‍ന്ന് കോഴിക്കോട് എം പി എം കെ രാഘവനെത്തി. വെള്ളിയാഴ്ച ഉച്ചയോടെ അപ്പച്ചന്റെ കാക്കവയലിലെ വസതിയിലെത്തിയാണ് അദ്ദേഹം കണ്ടത്. ജില്ലയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിക്കാന്‍ നിയോഗിക്കപ്പെട്ടയാളെന്ന നിലയില്‍ എല്ലാവിധ സഹായങ്ങളും പിന്തുണയും വാഗ്ദാനം ചെയ്താണ് അദ്ദേഹം മടങ്ങിയത്. വര്‍ഷങ്ങള്‍ നീണ്ട അടുപ്പവും സ്‌നേഹവും കാത്തുവെക്കുന്ന അദ്ദേഹത്തിന്റെ സന്ദര്‍ശനത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് എന്‍ ഡി അപ്പച്ചനും പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളായ ബാലകൃഷ്ണന്‍ കിടാവ്, എം ജി ബിജു, പി ചന്ദ്രന്‍ തുടങ്ങിയവരും, കോഴിക്കോട് ജില്ലാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്, മറ്റ് ഭാരവാഹികള്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *