April 24, 2026

നടൻ തിലകന്റെ ഒമ്പതാം ചരമ വാർഷിക അനുസ്മരണം നടത്തി

0
IMG-20210924-WA0071.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: തിലകൻ അനുസ്മരണ സമിതി വയനാട് ജില്ല കമ്മറ്റി കൈനാട്ടി പദ്മപ്രഭ ഗ്രന്ഥലയത്തിൽ വെച്ച് നടൻ തിലകൻ ഒമ്പതാം ചരമ വാർഷിക അനുസ്മരണം നടത്തി. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ ബിന്ദു. എസ് നിർവഹിച്ചു. സിനിമ ആർട്ടിസ്റ് അബുസലീം മുഖ്യഥിതി ആയിരുന്നു. കൈനാട്ടി ജനറൽ ആശുപത്രിയിലെ രോഗി കൾക്കും കൂട്ടിരിപ്പുകാർക്കും സമിതിയുടെ വക ഭക്ഷണ വിതരണവും നടത്തി. യോഗത്തിൽ കെ. പ്രകാശൻ അദ്ധ്യഷത വഹിച്ചു. ടി വി രവീന്ദ്രൻ, എം എം പൈലി, ഇ. ചന്ദ്രശേഖരൻ, ഹംസ കോട്ടനാട്, അബ്ദുൽ സലാം, മഹേഷ്‌ ചുഴലി, ഷിന്റോ പയ്യമ്പള്ളി എന്നിവർ സംസാരിച്ചു. തിലകൻ അനുസ്മരണസമിതി ജില്ലാ പ്രസിഡന്റ് ലൂക്ക ഫ്രാൻസിസ് സ്വാഗതവും സെക്രട്ടറി രാജീവ്‌ മാനന്തവാടി നന്ദിയും പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *