April 24, 2026

വയനാട് ജില്ലയില്‍ 338 പേര്‍ക്ക് കൂടി കോവിഡ്; 8 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 335 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ, ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.29

0
covid.1.1058953.jpg
By ന്യൂസ് വയനാട് ബ്യൂറോ

വയനാട് ജില്ലയില്‍ ഇന്ന് (24.09.21) 338 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 442 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.29 ആണ്. 8 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 335 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 114228 ആയി. 107302 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6141 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 4982 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
നൂല്‍പ്പുഴ 33, മേപ്പാടി 30, പനമരം 22, ബത്തേരി, തവിഞ്ഞാല്‍ 20 വീതം, തൊണ്ടര്‍നാട് 19, തരിയോട് 16, കല്‍പ്പറ്റ, വൈത്തിരി 14 വീതം, പൂതാടി 13, കോട്ടത്തറ 12, അമ്പലവയല്‍, എടവക, കണിയാമ്പറ്റ, മാനന്തവാടി 11 വീതം, മുട്ടില്‍ 10, മൂപ്പൈനാട്, വെള്ളമുണ്ട 9 വീതം, പുല്‍പ്പള്ളി, വെങ്ങപ്പള്ളി 8 വീതം, മീനങ്ങാടി, മുള്ളന്‍കൊല്ലി, നെന്‍മേനി, പടിഞ്ഞാറത്തറ, തിരുനെല്ലി 6 വീതം, പൊഴുതന 4 ആളുകള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ കര്‍ണ്ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നും വന്ന ഓരോ പനമരം സ്വദേശികള്‍ക്കും ഒരു തമിഴ്‌നാട് സ്വദേശിക്കും രോഗബാധ സ്ഥിരീകരിച്ചു.
*442 പേര്‍ക്ക് രോഗമുക്തി*
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 53 പേരും വീടുകളില്‍ നിരീക്ഷണ ത്തിലായിരുന്ന 389 പേരുമാണ് രോഗമുക്തരായത്.
*1472 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (24.09.21) പുതുതായി നിരീക്ഷണത്തിലായത് 1472 പേരാണ്. 1804 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 17632 പേര്‍. ഇന്ന് പുതുതായി 110 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 2427 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 771906 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 767507 എണ്ണത്തിന്റെ ഫലം ലഭിച്ചു. 653279 പേര്‍ നെഗറ്റീവും 114228 പേര്‍ പോസിറ്റീവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *