April 24, 2026

കഞ്ചാവ് കേസിൽ രക്ഷപ്പെട്ട പ്രതികള്‍ പോലീസ് പിടിയിൽ

0
IMG-20211001-WA0021.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിരുദ്ധ സേനാംഗങ്ങളും കൽപ്പറ്റ എസ്.ഐ കെഎ ഷറഫുദ്ദീനും സംഘവും ജൂലൈ 19ന് കല്പറ്റ പെരുംതട്ട പൂളക്കുന്നില്‍ വെച്ചു സ്‌കൂട്ടറില്‍ നിന്നും രണ്ടര കിലോകഞ്ചാവ് പിടികൂടിയ കേസില്‍ ഓടിരക്ഷപ്പെട്ട പ്രതികളെ ഇന്നലെ അറസ്റ്റ് ചെയ്തു. പുഴമുടി ചുണ്ടപ്പാടി താമരക്കൊല്ലി ജോസ് (21), പെരുന്തട്ട പൂളക്കുന്ന് തയ്യുള്ളതില്‍ സുമേഷ് (അപ്പൂസ് 22) എന്നിവരാണ് പിടിയിലായത്. കല്‍പ്പറ്റ സിഐ പി.പ്രമോദും സംഘവും കല്‍പ്പറ്റയില്‍ വെച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാണ്ട് ചെയ്തു, പ്രതികള്‍ കഞ്ചാവ് കടത്താനുപയോഗിച്ച കെഎല്‍ 01 സിജി 8616 രജിസ്‌ട്രേഷന്‍ നമ്പര്‍ സ്‌കൂട്ടറും അന്ന് പിടിച്ചെടുത്തിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *