മാലിന്യ നിര്‍മാര്‍ജ്ജനത്തിനായി ക്ലീന്‍ ഇന്ത്യാ പരിപാടി ഇന്ന് മുതൽ


Ad
കൽപ്പറ്റ: പൊതു സ്ഥലങ്ങള്‍ മാലിന്യ മുക്തമാക്കുന്നതിനും പുനരുപയോഗി ക്കാനാവാത്ത പ്ലാസ്റ്റിക് മാലിന്യങ്ങള്‍ യുവജന-പൊതു പങ്കാളിത്തത്തോടെ ശേഖരിക്കുന്നതിനും നീക്കം ചെയ്യുന്നതിനുമായി കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയം 'ആസാദി കാ അമൃത് മഹോത്സവ്' പരിപാടിയുടെ ഭാഗമായി ആവിഷ്‌ക്കരിച്ച ക്ലീന്‍ ഇന്ത്യാ പരിപാടിയ്ക്ക് ഇന്ന് തുടക്കം കുറിക്കും. ഒക്ടോബര്‍ 31 വരെ ഒരു മാസം നീണ്ടു നില്‍ക്കുന്ന ക്ലീന്‍ ഇന്ത്യ പരിപാടി നെഹ്റു യുവ കേന്ദ്ര, നാഷണല്‍ സര്‍വീസ് സ്‌കീം, എന്‍.സി.സി, സ്‌കൗട്ട്സ് & ഗൈഡ്സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, യൂത്ത് ക്ലബ്ബുകള്‍, സന്നദ്ധ സംഘടനകള്‍, ശുചിത്വ മിഷന്‍, ഹരിത കര്‍മ്മ സേന, സര്‍വീസ് സംഘടനകള്‍ തുടങ്ങിയവയുടെ കൂട്ടായ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം, വിവിധ ഗവണ്മെന്റ് ഏജന്‍സികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുക. 'ശുചിത്വ ഭാരത' പരിപാടിയുടെ ഭാഗമായി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ചരിത്ര സ്മാരകങ്ങള്‍, സ്‌കൂളുകള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, പൊതു റോഡുകള്‍, ബസ് സ്റ്റാന്‍ഡ്, തുടങ്ങിയ കേന്ദ്രങ്ങളില്‍ നാഷണല്‍ യൂത്ത് വോളന്റിയര്‍മാരുടെ നേതൃത്വത്തില്‍ ശുചീകരിക്കും. പൊതു ജലാശയങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും ജലസംരക്ഷണത്തെക്കുറിച്ചു ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയുമാണ് മറ്റൊരു പരിപാടി.
ക്ലീന്‍ ഇന്ത്യാ പരിപാടിക്കാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും പരിപാടികള്‍ ഏകോപിപ്പിക്കുന്നതിനുമായി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ജില്ലാതല സമിതികളും രൂപീകരിച്ചിട്ടുണ്ട്. അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ക്ലീന്‍ ഇന്ത്യ പരിപാടിയുടെ നോഡല്‍ ഓഫീസറും നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ മെമ്പര്‍ സെക്രട്ടറിയുമാണ്.
ശുചിത്വ ഭാരത പരിപാടിയില്‍ പങ്കാളികളാകുന്നവര്‍ക്ക് കേന്ദ്ര യുവജനകാര്യ മന്ത്രാലത്തിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ജില്ലാതലത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന വളണ്ടിയര്‍ക്കും യൂത്ത് ക്ലബ്ബിനും ഇതര സംഘടനകള്‍ക്കും പ്രത്യേക പുരസ്‌കാരങ്ങളും നല്‍കുമെന്ന് യു എന്‍ വി ജില്ലാ യൂത്ത് ഓഫീസര്‍ ഡോ. ആര്‍ എസ് ഹരി അറിയിച്ചു. ജലശക്തി കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് 12 ന് ജില്ലാ കളക്ടര്‍ എ ഗീത നിര്‍വഹിക്കും. ഒക്ടോബര്‍ രണ്ടിന് പൂക്കോട് വെച്ച് ക്ലീന്‍ ഇന്ത്യ പരിപാടി സബ് കളക്ടര്‍ ആര്‍ ശ്രീലക്ഷ്മി ഐ എ എസ് ഉദ്ഘാടനം ചെയ്യും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *