April 19, 2024

വിപുലമായ പരിപാടികളോടെ സ്വാതന്ത്രത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം:മാനന്തവാടി നഗരസഭ

0
Img 20220808 Wa00692.jpg
മാനന്തവാടി: മാനന്തവാടി നഗരസഭയുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളോടെ സ്വാതന്ത്രത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കും. 13 മുതല്‍ ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കുമെന്ന് ഭരണസമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ആസാദ് കി അമൃത് മഹോത്സവത്തിന്റെ ഭാഗമായി ആഗസ്ത് 13 മുതല്‍ ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. വിദ്യാലയങ്ങള്‍, കോളേജുകള്‍, കുടുംബശ്രീ, അംഗന്‍വാടി, ആശാവര്‍ക്കര്‍മാര്‍, വ്യാപാര സമൂഹം, ക്ലബ്ബുകള്‍, വായനശാലകള്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് സ്വാത്രദിനാഘോഷം സംഘടിപ്പിക്കുന്നത്. നഗരസഭാ പരിധിയിലെ എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തും. 15 ന് ഉച്ചക്ക് രണ്ട് മണിക്ക് പോലീസ് സ്റ്റേഷന്‍ പരിസരത്ത് നിന്നും സ്വാതന്ത്ര ദിന റാലി നടക്കും. റാലി ഗാന്ധി പാര്‍ക്കില്‍ സമാപിക്കും. പൊതുസമ്മേളനത്തില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെയും നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്ക് റാങ്ക് ലിസ്റ്റില്‍ ഇടം നേടിയ ആന്‍ റോസ് മാത്യുവിനെ ആദരിക്കുകയും ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലി, സ്ഥിരം സമിതി അദ്ധ്യക്ഷ അഡ്വ: സിന്ധു സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍മാരായ ജേക്കബ് സെബാസ്റ്റ്യന്‍, പി.വി.എസ് മൂസ, പി.വി.ജോര്‍ജ്, ഷിബു ജോര്‍ജ്, ലേഖാ രാജീവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *