April 20, 2024

ഓണക്കിറ്റ് വിതരണം : ഉദ്ഘടനം 22ന്

0
Img 20220819 Wa00902.jpg
കൽപ്പറ്റ: സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം 22ന് വൈകീട്ട് തിരുവനന്തപുരത്ത് നിര്‍വഹിക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍. അതിന് പിന്നാലെ ജില്ലാ കേന്ദ്രങ്ങളില്‍ വിതരണോദ്ഘാടനം ജില്ലയിലെ ജനപ്രതിനിധികള്‍ നിര്‍വഹിക്കുമെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ആഗസ്റ്റ് 23, 24 തീയതികളില്‍ മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കായിരിക്കും കിറ്റ് വിതരണം ചെയ്യുക. പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് 25,26, 27 തീയതികളിലും നീല നിറ കാര്‍ഡുള്ളവര്‍ക്ക് 29,30,31 തീയതികളിലും ഓണക്കിറ്റ് വിതരണം ചെയ്യും.
വെള്ളക്കാര്‍ഡ് ഉടമകള്‍ക്ക് സെപ്റ്റംബര്‍ ഒന്ന് മുതല്‍ മൂന്ന് വരെ കിറ്റുകള്‍ വിതരണം ചെയ്യും. നിശ്ചിത തീയതികളില്‍ ഓണക്കിറ്റ് വാങ്ങാത്തവര്‍ക്ക് സെപ്റ്റംബര്‍ നാലുമുതല്‍ ഏഴ് വരെ വാങ്ങാന്‍ അവസരമുണ്ടായിരിക്കും. അതിന് ശേഷം ഓണക്കിറ്റ് വിതരണം ഉണ്ടാവില്ല. അതിനിടയില്‍ തന്നെ എല്ലാവരും ഓണക്കിറ്റ് വാങ്ങണമെന്ന് മന്ത്രി പറഞ്ഞു. റേഷന്‍ കാര്‍ഡ് ഉടമകള്‍ അതാത് റേഷന്‍ കടയില്‍ നിന്നുതന്നെ വാങ്ങാന്‍ ശ്രമിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു
തുണി സഞ്ചി ഉള്‍പ്പടെ 14 ഇനങ്ങളാണ് വിതരണം ചെയ്യുന്നത്. വെളിച്ചെണ്ണ പ്രത്യേകമാകും വിതരണം ചെയ്യുക. ഇത്തവണ കിറ്റില്‍ ഉള്‍പ്പെടുത്താനുള്ള ശര്‍ക്കരവരട്ടിയും ചിപ്സും നല്‍കുന്നത് കുടുംബശ്രീയാണ്. ഇതിനായി 12 കോടി രൂപയുടെ ഓര്‍ഡറാണ് കുടുംബശ്രീക്ക് നല്‍കിയത്. നേന്ത്രക്കായ ചിപ്സും ശര്‍ക്കരവരട്ടിയും ഉള്‍പ്പെടെ ആകെ 42,63,341 പായ്ക്കറ്റുകളാണ് കരാര്‍ പ്രകാരം കുടുംബശ്രീ പ്രവര്‍ത്തകര്‍ തയ്യാറാക്കുന്നത്. സംസ്ഥാന വ്യാപകമായി വിവിധ യൂണിറ്റുകളായി തിരിച്ചാണ് നിര്‍മ്മാണവും പാക്കിങ്ങും നടന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *