April 19, 2024

വൈത്തിരി മാവേലി പാലം തകർച്ചയുടെ വക്കിൽ

0
Img 20220824 Wa00152.jpg
വൈത്തിരി:വൈത്തിരി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് വൈത്തിരി അങ്ങാടിയിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന വഴി കടന്നു പോകുന്നതിനിടക്ക് സ്ഥിതി ചെയ്യുന്ന പാലമാണ് മാവേലി പാലം. പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമ്മിച്ച ഈ പാലം ഇപ്പോൾ തകർച്ചയുടെ വക്കിലാണ്.കഷ്ടിച്ച് ഒരു മീറ്റർ മാത്രം വീതിയുള്ള ഈ പാലത്തിലൂടെ ഇരുചക്ര വാഹനങ്ങളൊഴികെ മറ്റു വാഹനങ്ങൾ കടന്നു പോകാൻ കഴിയാത്തതിനാൽ സ്കൂൾ കുട്ടികളെയും വഹിച്ചു പോകുന്ന വാഹനങ്ങൾ അധിക ദൂരം യാത്ര ചെയ്താണ് നിലവിൽ സ്കൂളിലേക്ക് പോയിക്കൊണ്ടിരിക്കുന്നത്.ഈ പാലം പുതുക്കിപണിയാൻ വേണ്ടി പ്രദേശത്തെ സാമൂഹിക പ്രവർത്തകർ നിരവധി തവണ ഉത്തരവാദിത്വപ്പെട്ടവരോട് ആവിശ്യപ്പെട്ടിട്ടും നാളിതുവരെ അനുകൂലമായ തീരുമാനമുണ്ടായില്ലെന്നാണ് വൈത്തിരിക്കാർ പറയുന്നത്.നിരവധി കുടുംബങ്ങളും സ്കൂളിന്റെ പരിസരങ്ങളിലുണ്ട്.വലിയ വാഹനങ്ങൾക്ക് കടന്നു പോകാൻ സാധിക്കുന്ന വിധത്തിലുള്ള പാലം വന്നാൽ സ്കൂൾ കുട്ടികളെ പോലെ അവർക്കും ഉപകരിക്കും.
    ചുണ്ടേൽ,പൊഴുതന തുടങ്ങിയ ഭാഗങ്ങളിൽ നിന്ന് വരുന്ന വിദ്യാർഥികൾ വൈത്തിരി അങ്ങാടിയിൽ ബസ്സിറങ്ങി ഈ പാലം വഴി സ്കൂളിലേക്ക് നടക്കുകയാണ് ചെയ്യുന്നത്.അതേ സമയം വീതി കൂടിയ പുതിയ പാലം നിർമ്മിക്കുകയാണെങ്കിൽ അവർക്ക് സ്കൂൾ വരെ മറ്റു വണ്ടികളിൽ യിൽ പോകാൻ സാധിക്കുമായിരുന്നു.
  കാല പഴക്കം കാരണം ഈ പാലത്തിന്റെ കൈ വരി തകർന്നിട്ടുമുണ്ട്.താൽക്കാലിക തട്ടിക്കൂട്ട് എന്നനിലയിൽ നാലു മരക്കഷ്ണം വെച്ച് അടച്ചിരിക്കുകയാണ്.ശക്തമായ കാറ്റുവന്നാൽ അതും നിലം പൊത്തുമെന്ന മട്ടിലാണുള്ളത്.ഒരാൾക്ക് മതിയായ രൂപത്തിൽ നടക്കാൻ സാധിക്കുന്ന ഈ പാലത്തിൽ എതിർ ദിശയിൽ നിന്ന് ഇരുചക്ര വാഹനമോ വ്യക്തിയോ വന്നാൽ കടന്നു പോകാൻ പ്രയാസമാണ്.കടന്നു പോകുന്നത് വരെ എതിർ ദിശയിൽ കാത്തുനിൽക്കേണ്ട അവസ്ഥയാണ്.
   ഏതായാലും വൈത്തിരി സ്കൂളിൽ പോകുന്ന കുട്ടികൾക്കും പ്രദേശ വാസികൾക്കും ഏറെ ഉപകാരപ്പെടുന്ന തകർചാ ഭീഷണി നേരിടുന്ന ഈ പാലം അടിയന്തിരമായി പുതുക്കി പണിയണമെന്നാണ് നാട്ടുകാരുടെ ആവിശ്യം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *