August 6, 2026

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസ്സോസ്സിയേഷന്‍ ജില്ലാ മാര്‍ച്ചും ധര്‍ണ്ണയും നടത്തി

0
IMG_20220825_135135.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ തിരുത്തുക,തൊഴില്‍ നിയമ ഭേദഗതികള്‍ പിന്‍വലിക്കുക,വര്‍ഗ്ഗീയതയെ ചെറുക്കുക,ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുക, പി.എഫ്.ആര്‍.ഡി.എ നിയമം പിന്‍വലിക്കുക,നിര്‍വ്വചിക്കപ്പെട്ട പെന്‍ഷന്‍ മുഴുവന്‍ ജീവനക്കാന്‍ക്കും ഉറപ്പുവരുത്തുക,സ്ത്രീപക്ഷ നവകേലളത്തിനായി അണിചേരുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസ്സോസ്സിയേഷന്‍ (കെ.ജി.ഒ.എ) ജില്ലാ മാര്‍ച്ചും,ധര്‍ണ്ണയും നടത്തി.കല്‍പ്പറ്റ സിവില്‍ സ്റ്റേഷനു മുമ്പില്‍ നടന്ന ധര്‍ണ്ണ കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.സതീശന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ.എസ്. ദയാല്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എ. ടി. ഷണ്‍മുഖന്‍, ടി.കെ.അബ്ദുള്‍ ഗഫൂര്‍ , വിത്സന്‍ തോമസ്, എം. ദേവകുമാര്‍ , പി.ബി. ഭാനുമോന്‍ എന്നിവര്‍  സംസാരിച്ചു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ഡോ.വി.പി. മോഹന്‍ദാസ് , സീസര്‍ ജോസ് പങ്കെടുത്തു.സി.ബി. ദീപ, ഡോ.എം.പി. ഗീലേഷ്, ഡോ. അമല്‍ രാജ്, ജോമോന്‍ ജോര്‍ജ്ജ് നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *