April 24, 2024

ടി പി ടൈല്‍സ് ഗോഡൗണിലെ തൊഴില്‍ പ്രശ്‌നം പരിഹരിക്കണം: ബിഎംഎസ്

0
Img 20220828 Wa00482.jpg
കല്‍പ്പറ്റ: കല്‍പ്പറ്റയില്‍ പ്രവര്‍ത്തിച്ചുവരുന്ന ടിപി ടൈല്‍സ് ഗോഡൗണിലെ ചുമടു തൊഴിലാളികളുടെ തൊഴില്‍ പ്രശ്‌നം അടിയന്തരമായി പരിഹരിക്കണമെന്ന് ജനറല്‍ മസ്ദൂര്‍ സംഘം (ബിഎംഎസ്) വയനാട് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കേരള ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് സമ്പാദിച്ച വിധിയുടെ അടിസ്ഥാനത്തില്‍ എഎല്‍ഒ സ്ഥാപനത്തിലെ 15 തൊഴിലാളികള്‍ക്ക് അനധികൃതമായി തൊഴില്‍ കാര്‍ഡ് അനുവദിച്ചതിലൂടെ സ്ഥാപനം ആരംഭിച്ചത് മുതല്‍ ജോലിയെടുത്തു വരുന്ന തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലും,ഏറെ ദുരിതത്തിലുമാണ്. തൊഴിലാളികള്‍ക്ക് തൊഴില്‍ നിഷേധിക്കുന്ന നിലപാടില്‍ നിന്നും ഉടമകള്‍ പിന്തിരിയണം.
 കല്‍പ്പറ്റയിലെ ചുമട് തൊഴില്‍ മേഖലയില്‍ തുടര്‍ച്ചയായി തൊഴിലുടമകള്‍ അനുവര്‍ത്തിക്കുന്ന
അവിഹിത ഇടപെടലുകളും, തൊഴിലാളി വിരുദ്ധ നിലപാടും നഗരത്തില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. നിലവിലെ ചുമട്ട് തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കി തൊഴില്‍ പ്രശ്‌നം രമ്യമായി പരിഹരിക്കുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ യൂണിയന്‍ ജില്ലാ പ്രസിഡണ്ട് ഹരിദാസന്‍ കെ, ജനറല്‍ സെക്രട്ടറി കെ.എന്‍ മുരളീധരന്‍, കെ.എസ.് പത്മകുമാര്‍, കെ.ടി. മാത്യു, ഐ ബി സജീവന്‍, ഇ.ബി. രതീഷ്, ഷിനോജ് മാനന്തവാടി തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *