March 19, 2024

ഡൽഹി കർഷക സമര കേന്ദ്രത്തിലേക്കുള്ള വിഭവങ്ങൾ കൈമാറി

0
കൽപറ്റ: ഡൽഹി അതിർത്തികളിൽ നടക്കുന്ന ഐതിഹാസിക കർഷക സമരത്തിൽ പങ്കെടുക്കുന്ന കർഷകർക്ക് ശൈത്യകാലത്ത് ഉപയോഗിക്കാനുള്ള കുരുമുളക്, കപ്പിപ്പൊടി, ചുക്ക്‌, ഏലക്ക, തേയില, മഞ്ഞൾ, ഇഞ്ചി തുടങ്ങിയ വിഭവങ്ങൾ വയനാട് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സഹസംഘടനകളുടെ സഹായത്തോടെ ശേഖരിച്ചു. സംഘടനയുടെ പ്രതിനിധികളായി സമരത്തിൽ സംബന്ധിക്കുന്ന വയനാട് സംരക്ഷണ സമിതി കൺവീനർ ഗഫൂർ വെണ്ണിയോടിനും സഹയാത്രികൻ സൈഫുള്ളക്കും ചെയർമാൻ ഫാദർ ആന്റണി മണക്കുന്നേൽ 300 കിലോ വിഭങ്ങളാണ് കൈമാറിയത്. ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ഇവർ പുറപ്പെടും. നാലിന് സമരപന്തലിൽ അഖിലേന്ത്യ കിസ്സാൻ മുക്തി മോർച്ച ദേശീയ നേതാക്കൾ സമരകേന്ദ്രത്തിൽ വെച്ച് ഇവ സ്വീകരിക്കും. കഴിഞ്ഞവർഷത്തെ അതിശൈത്യത്തിൽ നിരവധി കർഷകരാണ് തണുപ്പ് സഹിക്കവയ്യാതേ സമരത്തെരുവിൽ മരണപ്പെട്ടത്. ഈ സാഹചര്യത്തിൽ അതിശൈത്യത്തെ അതിജയിക്കാൻ കർഷകർക്ക് ചുക്കുകാപ്പി ഉൾപ്പെടെയുള്ള പാനീയങ്ങൾ തയ്യാറാക്കി നൽകുന്നതിനാണ് വയനാട് സംരണ സമിതി മുൻകൈ എടുത്തത്. പരിപാടിയിൽ വിവിധ സംഘടനാ പ്രതിനിധികളായി ഷാലു എബ്രഹാം (കത്തോലിക്കാ കോൺഗ്രസ്സ് ) ഫാദർ ആന്റണി മാമ്പള്ളി (ജനസംരക്ഷണ സമിതി) ഫാദർ ജോഷി വാളിപ്ളാക്കൽ (CST ) മുഹമ്മദലി സഖാഫി പുറ്റാട് ,നസീർ കോട്ടത്തറ (SYS) ഫാദർ ആന്റോ എടക്കളത്തൂർ (ശ്രേയസ് ബത്തേരി ) വി.പി.തോമസ് മാസ്റ്റർ (MCA) ജോസ് പുന്നക്കൻ ( ഹരിതസേന)
വി.ആർ ബാലൻ (കുറിച്ച്യ സമുദായ സംരക്ഷണ സമിതി) ഫാദർ സോമി വടയാറമ്പിൽ . ഫാദർ ജോസഫ് തേരകം ( വിൻഫാം ) കെ.ടി.ഉമ്മർ (കാർഷിക പുരോഗമന സമിതി) എൻ.ജെ ചാക്കോ ടി.ഇബ്രാഹിം (FR F) തുടങ്ങിയവർ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *