May 25, 2026

കുറുവയുടെ പേരിൽ സി.പി.എം രാഷ്ട്രീയം കളിക്കുന്നുവെന്ന് കോൺഗ്രസ്

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി ∙ കുറുവാദ്വീപ് തുറക്കാത്ത പ്രശ്നത്തിന്റെ മറവിൽ സിപിഎം
അക്രമത്തിന് മുതിരുന്നതിൽ കോൺഗ്രസ് യോഗം പ്രതിഷേധിച്ചു. കോൺഗ്രസ് ബൂത്ത്
പ്രസിഡന്റ് തടത്തിൽ ബാബുവിനെ സിപിഎം ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ
കൈയ്യേറ്റം ചെയ്തത് ഇതിന് തെളിവാണ്. കുറുവാ ദ്വീപ് തുറക്കാത്തതിന്റെ
പേരിൽ പ്രദേശത്തെ ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ടുപോയ സിപിഎം
അക്രമത്തിലേക്ക് തിരിയുകയാണ്. പ്രതിഷേധയോഗം ജേക്കബ് സെബാസ്റ്റ്യൻ
ഉദ്ഘാടനം ചെയ്തു. ജോൺസൺ പാലനശേരി അധ്യക്ഷത വഹിച്ചു. ഹരി ചാലിഗദ്ദ, ഒ.പി.
അരുൺ, സുനിൽ കുരുത്തോല, സി.പി. ജോയി, സജി പെരുമ്പിൽ, ബൈജു പെരുമ്പിൽ,
സി.എം. ബാബു, അജീഷ് മണിമല, വിൽസൺ പെൺപാറ എന്നിവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *