September 5, 2026

മാനന്തവാടി നഗരസഭ ഓഫീസിലേക്ക് പ്രതിഷേധമാർച്ചും ധർണയും നടത്തി.

0
IMG-20190409-WA0056
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി മുനിസിപ്പാലിറ്റി മത്സ്യമാർക്കറ്റ് തുറക്കാത്തതിൽ  പ്രതിഷേധിച്ച് മുനിസിപ്പാലിറ്റി ഓഫീസിലേക്ക് പ്രകടനവും ധർണ്ണയു० സംഘടിപ്പിച്ചു. മാർക്കറ്റിന്  സമീപം ഇറക്കിവച്ച മത്സ്യം മുനിസിപ്പാലിറ്റിയുടെ ഉദ്യോഗസ്ഥർ വന്ന് കാലുകൊണ്ട് തട്ടി തെറിപ്പിച്ചതിന്  എതിരെയാണ് പ്രതിഷേധമുയർന്നത്. തുടർന്ന് മാനന്തവാടി മുനിസിപ്പൽ ചെയർമാനുമായി  നടത്തിയ ചർച്ചയിൽ നാളെത്തന്നെ താൽക്കാലിക സംവിധാനം ഏർപ്പെടുത്തുമെന്ന് ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചു.  ധർണ്ണാ  സമരം യുഡിഎഫ് മുനിസിപ്പൽ ചെയർമാൻ പി.വി.എസ് മൂസ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ജനറൽ കൺവീനർ  ഡെന്നിസൺ   കണിയാരം മുഖ്യ പ്രഭാഷണം നടത്തി. അൻഷാദ് മാട്ടുമ്മൽ അധ്യക്ഷതവഹിച്ചു. സലീ०, നൗഷാദ്, ചെറ്റപ്പാലം, ജബ്ബാർ, റഫീഖ് കണ്ടെങ്കിൽ, ഉസ്മാൻ ചോലയിൽ ഷാജി ഇ.ജെ, എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *