April 26, 2024

നാച്ചുറൽ ഡിസാസ്റ്റർ മാനേജ്മെന്റ് ട്രെയിനിങ്ങും മോക്ഡ്രില്ലും സംഘടിപ്പിച്ചു.

0
Img 20190409 Wa0057
.
 
പ്രകൃതി ദുരന്തങ്ങളിൽ  രക്ഷാപ്രവർത്തനം നടത്തുന്നതിന് സന്നദ്ധ ദൂരന്ത നിവാരണ പ്രവർത്തകരെ സജ്ജരാക്കുന്നതിന് വേണ്ടി നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്സ് ( NDRF) , ഹെൽത്ത് കെയർ ഫൗണ്ടേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ  വയനാട്  സുൽത്താൻ ബത്തേരി ശ്രേയസ് ട്രെയിനിംങ്ങ് സെൻററിൽ വെച്ച്  ഏകദിന നാച്വറൽ ഡിസാസ്റ്റർ മാനേജ്മന്റ് ട്രെയിനിങ്ങും മോക്ഡ്രില്ലും സംഘടിപ്പിച്ചു. കോഴിക്കോട്, വയനാട് ജില്ലകളിലെ തെരഞ്ഞെടുത്ത 250 സന്നദ്ധ പ്രവർത്തകർക്കാണ് പരിശീലനം സംഘടിപ്പിച്ചത്. 
 പരിശീലനം ബത്തേരി ബിഷപ്പ് . ഡോ:  ജോസഫ് മാർ തോമസിന്റെ അദ്ധ്യക്ഷതയിൽ NDRF സീനിയർ കമാൻറൻറ്  രേഖ നമ്പ്യാർ ഉദ്ഘാടനം ചെയ്തു.  ഹെൽത്ത് കെയർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സി.കെ.എ. ഷമീർ ബാവ, ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ അഡ്വ.ഫാദർ ബെന്നി എഡയത്ത്, എം.എസ്.പി.  മലപ്പുറം  ആംഡ്  പോലീസ് ഇൻസ്പെക്ടർ ദേവകി ദാസ്, ഫയർ ആൻറ് റസ്ക്യൂ ഓഫീസർ കെ.എഫ് കുര്യൻ, ക്യാമ്പ് കോർഡിനേറ്റർ കെ.അബ്ദുൽ മജീദ്, എച്ച്.സി.എഫ്.  ഡിസാസ്റ്റർ മാനേജ്മൻറ് ചീഫ് ട്രെയിനർ ഷംസുദ്ധീൻ എകരൂൽ, എച്ച്. സി.എഫ്.  ഡിസാസ്റ്റർ മാനേജ്മൻറ് ട്രെയിനർ സനീം കാന്തപുരം  തുടങ്ങിയവർ സംസാരിച്ചു, എൻ.ഡി. ആർ.എഫ്.  സീനിയർ കമാന്റൻറ്  വിനോജ് പി ജോസഫ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *