April 18, 2026

ആവേശത്തിരയിളക്കാൻ പ്രിയങ്ക ശനിയാഴ്ച വയനാട്ടിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ലോക് സഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണം  അവസാന ലാപ്പിലേക്കെത്തുമ്പോൾ വയനാട്ടിലെ   യു.ഡി. എഫ് പ്രവർത്തകരിൽ ആവേശത്തിരയിളക്കാൻ പ്രിയങ്കയെത്തും. 
 രണ്ടാംഘട്ട തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ശനിയാഴ്ച  വയനാട്ടിലെത്തുന്ന  
എ .ഐ .സി .സി ജനറൽ സെക്രട്ടറി  പ്രിയങ്കാ ഗാന്ധി ഏപ്രിൽ 20 ന്  വയനാട് പാർലമെൻറ് മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം .പി അറിയിച്ചു. ശനിയാഴ്ച രാവിലെ  പത്തു മണിക്ക് കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന പ്രിയങ്കഗാന്ധി 10.30ന് മാനന്തവാടിയിൽ പൊതു യോഗത്തിൽ പങ്കെടുക്കും.  മാനന്തവാടിയിൽ നിന്ന് ഹെലികോപ്റ്ററിൽ  പുറപ്പെട്ട് മുട്ടിൽ ഡബ്ല്യൂ .എം. ഒ.  കോളേജ് ഗ്രൗണ്ടിലെ താൽകാലിക ഹെലിപാഡിൽ  ഇറങ്ങും.    12 .15  നു വാഴക്കണ്ടി കുറുമകോളനിയിൽ പുൽവാമ ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികൻ വസന്തകുമാറിന്റെ   കുടുംബത്തെ സന്ദർശിക്കും.ഒന്നരക്ക് പുൽപ്പള്ളിയിൽ കർഷക സംഗമത്തിൽ പങ്കെടുത്തശേഷം   മൂന്നു മണിക്ക് നിലമ്പുരിലും  നാലിന് അരീക്കോടും പൊതു യോഗങ്ങളിൽ പങ്കെടുക്കുമെന്നും വേണുഗോപാൽ അറിയിച്ചു.തിരിച്ച് ഹെലികോപ്റ്ററിൽ വയനാട്ടിൽ വന്ന് വൈത്തിരിയിൽ താമസിച്ച് 21-ന് ഡൽഹിയിലേക്ക് മടങ്ങും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *