April 19, 2024

പോളിങ് ഉദ്യോഗസ്ഥര്‍ പൊതുഗതാഗത സൗകര്യം പ്രയോജനപ്പെടുത്തണം

0

       ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പോളിങ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ പോളിങ് സാമഗ്രികളുടെ വിതരണ ദിവസമായ ഏപ്രില്‍ 22ന് ഡ്യൂട്ടിക്ക് ഹാജരാകുന്നതിന് പൊതുഗതാഗത സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നു ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടര്‍ എ.ആര്‍ അജയകുമാര്‍ നിര്‍ദേശിച്ചു. ഹരിത പ്രോട്ടോകോള്‍ പാലിക്കുന്നതിന്റെ ഭാഗമായും വാഹനങ്ങളുടെ പാര്‍ക്കിങ് സൗകര്യം കണക്കിലെടുത്തുമാണ് നടപടി. പൊതുഗതാഗത സൗകര്യം പ്രയോജനപ്പെടുത്താന്‍ കഴിയാത്തവര്‍ വാഹനങ്ങള്‍ കഴിയുന്നത്ര 'പൂള്‍' ചെയ്ത് ഉപയോഗിക്കണം.  ഡ്യൂട്ടിക്ക് വരുന്നവരുടെ സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി കല്‍പ്പറ്റ ഫ്‌ളവര്‍ഷോ ഗ്രൗണ്ട് (ബൈപാസിന് സമീപം), എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ട്, ഡിപോള്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ട്, സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. നിര്‍ദ്ദിഷ്ട പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ അല്ലാതെ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ പരിസരത്തോ സമീപമുള്ള പ്രധാന റോഡുകളിലോ പാര്‍ക്കിങ് അനുവദിക്കില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *