April 23, 2024

ഇന്ത്യയുടെ നിലനിൽപ്പാണ് പ്രധാനം: ഹമീദ് വാണിയമ്പലം.

0
1

 കൽപ്പറ്റ: ബി ജെ പി നേതൃത്വം നൽകുന്ന സംഘ് പരിവാർ ഭരണത്തിന് തുടർച്ച ഉണ്ടായാൽ രാജ്യം തന്നെ ഉണ്ടാവില്ലെന്ന് ഇന്ത്യയിലെ ഭിന്നിച്ച്‌ നിൽക്കുന്ന മതേതര ജനാധിപത്യ കക്ഷികൾ ഈ വൈകിയ വേളയിലെങ്കിലും തിരിച്ചറിഞ്ഞ് കോൺഗ്രസ് നേതൃത്വം നൽകുന്ന യു പി എ മുന്നണിയെ വിജയിപ്പിക്കാൻ തയ്യാറാകണമെന്നും അല്ലാത്തപക്ഷം രാജ്യം തന്നെ ഉണ്ടാവില്ലെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.
  സംഘ് പരിവാറിനെ പുറത്താക്കാൻ യുഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക എന്ന കാമ്പയിൻന്റെ രാഷ്ടീയ നയ വിശദീകരണ സമ്മേളനം കൽപ്പറ്റയിൽ ഉൽകാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണ തുടർച്ച ഉണ്ടായാൽ ഇനിയൊരു തിരഞ്ഞെടുപ്പ് തന്നെ ഉണ്ടാവില്ലെന്ന് ബിജെപി നേതാക്കൾ തന്നെ തു റ്റന്ന് പറഞ്ഞിരിക്കുന്നു അവർ ലക്ഷ്യം വെക്കുന്ന ഭൂരിപക്ഷം നേടുന്ന നിമിഷം ജനാധിപത്യ സംവിധാനത്തെ തകർക്കും .
രാജ്യത്തിന്റെ ഭാവി നിർണയിക്കന്ന തെരഞ്ഞെടുപ്പാണിത്.ഇതിന് മുൻപ് നടന്ന ലോക് സഭാ തിരഞ്ഞെടുപ്പുകൾ പുതിയ സർക്കാരിനെ തിരഞ്ഞെടുക്കാനായിരുന്നുവെങ്കിൽ സ്വതന്ത്രപരമാധികാര ജനാധിപത്യ റിപ്പബ്ളിക്കായ് ഇന്ത്യ തുടരണമോയെന്ന് തീരുമാനിക്കാനുള്ളതാണ് ഈ തിരഞ്ഞെടുപ്പ്.
   വൈവിധ്യപൂർണമായ ഇന്ത്യ ഐക്യത്തോടെ നിലനിൽക്കുന്നത് ഭരണഘടനാ മൂല്യങ്ങളുടെ ശക്തിയിലാണ്.കഴിഞ്ഞ അഞ്ച് വർഷക്കാലം സംഘ് പരിവാറിന്റെ സമഗ്രാധിപത്യം നടപ്പാക്കാനാണ് മോദി ശ്രമിച്ചത്. 
നോട്ട് നിരോധനം ഇന്ത്യയുടെ നട്ടെല്ലൊടിച്ചു. തൊഴിലില്ലായ്മ രൂക്ഷമായി.ലക്ഷക്കണക്കിന് കച്ചവട സ്ഥാപനങ്ങൾ തകർന്നു. കർഷകർ ആത്മഹത്യ ചെയ്ത്ത്ത് കൊണ്ടിരിക്കുന്നു. കള്ളക്കഥകളിലൂടെ വർഗീയത ആളി കത്തിച്ചു.
  ഇന്ത്യ നിലനിൽക്കണമോയെന്ന ചോദ്യത്തിന് മുന്നിൽ സംഘ് പരിവാറിനെ നേരിടാൻ അടുത്ത ഏറ്റവും വലിയ മതേതര കക്ഷിയായ കോൺഗ്രസിനെ വിജയിപ്പിക്കുക മാത്രമേ പോംവഴിയുളളൂ.കോൺഗ്രസ് ഒറ്റകക്ഷിയാവുകയെന്നത് രാജ്യത്ത് ഒരു മതേതര സർക്കാർ രൂപികരിക്കുന്നതിൽ നിർണായകമാണ്. അതിനാലാണ് വെൽഫെയർ പാർട്ടി കോൺഗ്രസിനും യു പി എ മുന്നണി യോട് ചേർന്ന് നിൽക്കുന്ന മറ്റ് പാർട്ടികൾക്കും പിന്തുണ നൽകാൻ തീരുമാനിച്ചത്.
 വയനാട് മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന കോൺഗ്രi പ്രസിഡണ്ട് രാഹുൽ ഗാന്ധിയെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
 ജില്ലാ പ്രസിഡണ്ട് വി.മുഹമ്മദ് ശരീഫ് അധ്യക്ഷത വഹിച്ചു.വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കുനിയിൽ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.ബിനു വയനാട്, കെ.കെ.റഹീന, പി എച്ച് ഫൈസൽ എന്നിവർ പ്രസംഗിച്ചു.
 മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് പി.കെ.അബൂബക്കർ , യൂ ഡി എഫ് കൽപ്പറ്റ മണ്ഡലം ചെയർമാൻ റസാഖ് കൽപ്പറ്റ, ഡി.സി.സി മെമ്പർ ഗോകുൽദാസ് കോട്ടയിൽ , ഫ്രെറ്റേണിറ്റി മൂവ്മെൻറ് ജില്ലാ പ്രസിഡണ്ട് ലത്തീഫ് കുന്നമ്പറ്റ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത്  സംസാരിച്ചു.
            
 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *