April 25, 2024

തരുവണയിൽ നാല് തവണ വോട്ടിംഗ് യന്ത്രം തകരാറിലായി: ക്യുവില്‍ വലഞ്ഞ് വോട്ടര്‍മാര്‍.

0
Whatsapp Image 2019 04 23 At 14.52.59
വയനാട് പാർലമെന്റ് മണ്ഡലം  വെള്ളമുണ്ട പഞ്ചായത്തിൽ  തരുവണ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ സജ്ജീകരിച്ച 139ാം നമ്പര്‍ പോളിംഗ് ബൂത്തില്‍ നാല്  തവണ വോട്ടിംഗ് തടസ്സപ്പെട്ടു. വോട്ടിംഗ് യന്ത്രത്തിന്റെ തകരാറാണ് തടസ്സത്തിനിടയാക്കിയത്.അഞ്ച് മണിക്കൂറോളം വോട്ടിംഗ് തടസ്സപ്പെട്ടതോടെ നിരവധി വോട്ടര്‍മാര്‍ തിരിച്ചുപോയതായി പരാതി ഉയര്‍ന്നു.ക്യൂവില്‍ നിന്ന് മടുത്ത വോട്ടര്‍മാര്‍ ബഹളം വെച്ചതോടെ കൂടുതല്‍ പോലീസെത്തിയാണ് നിയന്ത്രിച്ചത്.രാവിലെ മുതല്‍ തന്നെ ജോലിക്ക് പോവേണ്ടവരുള്‍പ്പെടെ നീണ്ട ക്യു രൂപപ്പെട്ടിരുന്ന ബൂത്തില്‍ വോട്ടിംഗ് യന്ത്രം പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്ന് വോട്ടിംഗ് ആരംഭിക്കാന്‍ കഴിഞ്ഞിരുന്നില്ല, പീന്നീട് പുതുതായി കൊണ്ടു വന്ന യന്ത്രവും പരീക്ഷണ ഘട്ടത്തില്‍ തന്നെ കേടു വന്നു മൂന്നാമത് യന്ത്രമെത്തിച്ചാണ് 8.45 ന് വോട്ടിംഗ് ആരംഭിച്ചത്.ഉച്ചക്ക് ഒരു മണിയായതോടെ തരുവണയിലെ വോട്ടിംഗ് യന്ത്രം വീണ്ടും തകരാറിലായി.പീന്നീട് മൂന്ന് മണിയോടെയാണ് പുതിയ വോട്ടിംയന്ത്രമെത്തിച്ച് വോട്ടിംഗ് പുനരാരംഭിക്കാനായത്.എന്നാല്‍ അരമണിക്കൂറിനകം വീണ്ടും തകരാറിലായ മെഷിന്‍ ഒരു മണിക്കൂറിന് ശേഷമാണ് ശരിയാക്കിയത്.അഞ്ച് മണിക്കൂറോളം സമയമാണ് വോട്ടിംഗ് തടസ്സപ്പെട്ടത്. ഇത് കാരണം നിരവധി വോട്ടര്‍മാര്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാനാവാതെ തിരിച്ചു പോയതായി പരാതി ഉയര്‍ന്നു.സ്ത്രീകളും വൃദ്ധരുമുള്‍പ്പെടെയുള്ള പലരും നീണ്ട ക്യു കണ്ടതോടെ വോട്ടിംഗിന് നില്‍ക്കാതെ തിരിച്ചു പോവുകയായരിന്നു.ആറ് മണിക്ക് ശേഷം സ്ഥലത്തുണ്ടായിരുന്ന വോട്ടര്‍മാര്‍ക്ക് സ്ലിപ്പ് നല്‍കുന്നത് സംബന്ധിച്ചാണ് ഉദ്യോഗസ്ഥരുമായി വാക്കേറ്റമുണ്ടായത്.കൂടുതല്‍ പോലീസെത്തിയാണ് സ്ഥലത്തുണ്ടായിരുന്ന മുഴുവന്‍ പേര്‍ക്കും വോട്ട് ചെയ്യാന്‍ അവസരമൊരുക്കിയത്.രാത്രി എട്ട് മോണിയോടെയാണ്  ഇവിടെ വോട്ടിംഗ് അവസാനിച്ചത്.കോറോം ജി യു പി സ്‌കൂളിലെ 106-ാം നനമ്പര്‍ ബൂത്തിലും വെള്ളമുണ്ട ജി യു പി സ്‌കൂളിലെ 121-ാം നമ്പര്‍ ബുത്തിലും  രാവിലെ മുക്കാല്‍ മണിക്കൂര്‍ വൈകിയാണ് വോട്ടിംഗ് തുടങ്ങിയത്.തിരുനെല്ലി പഞ്ചായത്തിലെ ചെമ്പക മൂല 43ാം നമ്പര്‍ ബൂത്തില്‍ രാവിലെ ഒന്നേകാല്‍ മണിക്കൂറും വാളാട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 11ാം നമ്പര്‍ ബൂത്തില്‍ ഒരു മണിക്കൂറും തൃശ്ശിലേരിയിലെ 39, 40 ബൂത്തുകളില്‍ അരമണിക്കൂര്‍ വീതവും ചേലൂരിലെ 47-ാം നമ്പർ  ബൂത്തില്‍ 15 മിനിറ്റുമാണ് പോളിംഗ് തടസപ്പെട്ടത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *