April 20, 2024

കാവ്യ – ദൃശ്യ അനുഭവങ്ങളുമായി ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു.

0
മാനന്തവാടി: 

വയനാട് ആർട് ഫൗണ്ടേഷന്റെയും സോളിഡാരിറ്റി ലൈബ്രറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ മാനന്തവാടി ലളിതകലാ അക്കാദമിയിൽ  ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു.. ലളിതകലാ അക്കാദമി ആർട് ഗാലറിയിൽ നടന്നുവരുന്ന രമേഷ് എം.ആറിന്റെ ചിത്രപ്രദർശനത്തോടനുബന്ധിച്ചായിരുന്നു ശിൽപ്പശാല. ചിത്രകാരനും കലാനിരൂപകനുമായ  ഷാജു നെല്ലായി “ ദൃശ്യ പ്രതിനിധാനത്തിന്റെ സാംസ്കാരിക പരിസരം” എന്ന വിഷയത്തെ അധികരിച്ച് മുഖ്യ പ്രഭാഷണം നടത്തി. “ഗോത്രസ്മൃതി യുടെ ദൃശ്യ ഭാഷ” എന്ന വിഷയത്തിൽ ചിത്രകാരനായ സണ്ണി മാനന്തവാടിയും “"കവിതയിലെ ചിത്രവും ചിത്രത്തിലെ കവിതയും” എന്ന വിഷയത്തിൽ കവി പ്രദീഷ് താന്നിയാടും പ്രഭാഷണങ്ങൾ നടത്തി. തുടർന്നു നടന്ന ചർച്ചയിൽ ചിത്രകാരൻ അജയൻ കാരാടി മോഡറേറ്ററായിരുന്നു. ജോസ് മാസ്റ്റർ, പ്രജിത് കാരായി എന്നിവർ സംസാരിച്ചു. തുടർന്നു നടന്ന കവിയരങ്ങിൽ സാദിർ തലപ്പുഴ, ജിത്തു തമ്പുരാൻ, പ്രമോദ് പിലാക്കാവ്, ഹരിപ്രിയ, ആയിഷ, അരുൺ ജി.എം, തുടങ്ങിയ കവികൾ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *