April 19, 2024

നിർമ്മാണ വസ്തുക്കളുടെ അപര്യാപ്തത സർക്കാർ ഇടപെടണം : കേരള ആർട്ടിസാൻസ് യൂണിയൻ

0
മാനന്തവാടി:
നിർമ്മാണ വസ്തുക്കൾക്ക് വയനാട് ജില്ലയിൽ നേരിടുന്ന ക്ഷാമം പരിഹരിക്കാൻ സർക്കാർ ഇടപെടൽ അനിവാര്യമാണെന്ന് കേരള ആർട്ടിസാൻസ് യൂണിയൻ മാനന്തവാടി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.
ജില്ലയിൽ പട്ടികവർഗ വിഭാഗങ്ങളുടെയുൾപ്പെടെ ആയിരക്കണക്കിന് സർക്കാർവീടുകളുടെ പണി നടന്നു വരികയാണ്. പ്രളയത്തിൽ തകർന്നതുൾപ്പെടെ നിരവധി വീടുകളും നിർമ്മാണം പാതിവഴിയിലായ അവസ്ഥയിലാണ്.
ഇപ്പോൾ നിർമ്മാണ പ്രവർത്തനങ്ങൾക്കായി അന്യജില്ലകളിൽ നിന്ന് അമിത വിലക്ക് വാങ്ങേണ്ടി വരുന്ന അവസ്ഥയാണ് .
ഇവിടുത്തെ പുഴകളിലെ മണൽ തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന മുൻപ് ലേലം ചെയ്തിരുന്നു.ഇത് പുനരാരംഭിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു
മാനന്തവാടി ഏരിയ സമ്മേളനം ആർട്ടിസാൻസ് യൂണിയൻ സംസ്ഥാന സെക്രട്ടറി എൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.ആർ സുകുമാരൻ അദ്ധ്യക്ഷനായി, പ്രവർത്തന റിപ്പോർട്ട് ഏരിയ സെക്രട്ടറി അബ്ദുൾ ആസിഫും, സംഘടന റിപ്പോർട്ട് ജില്ലാ പ്രസിഡന്റ് പി ജെ ആന്റണിയും അവതരിപ്പിച്ചു. എ രാ ണ്ടന ബാബു ഷജിൽ കുമാർ, ഹരിദാസ് എന്നിവർ സംസാരിച്ചു.
കെ ടി വിനു സ്വാഗതവും പ്രതീപശശി നന്ദിയും പറഞ്ഞു. മാനന്തവാടി ഏരിയ പ്രസിഡന്റായി എൻ ജയരാജനെയും, സെക്രട്ടറിയായും കെ എം അബ്ദുൾ ആസിഫിനേയും സമ്മേളനം തിരഞ്ഞെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *