വയനാട് ജില്ല ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പ് ആരംഭിച്ചു.
മാനന്തവാടി : വയനാട് ജില്ല ഷട്ടിൽ ബാഡ്മിൻറൻ ചാമ്പ്യൻഷിപ്പ് മേരി മാത കോളേജ്, ഡയാന ക്ലബ്ബ് ഇൻഡോർ സ്റ്റേഡിയം എന്നിവിടങ്ങളിൽ ആരംഭിച്ചു. മേരി മാത കോളേജ് പ്രിൻസിപ്പൾ ഡോ. മരിയ മാർട്ടിൻ ജോസഫ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡോ.സജിത് പി സി, അഡ്വ.രമേശ് കെ കെ, ഇ ഇ പി ദിവാകരൻ, ടോം ജോസഫ് എന്നിവർ സംസാരിച്ചു. വിജയികൾ അണ്ടർ 11 ബോയ്സ് ജെഫ്രി ജോയൽ ഫ്രാൻസിസ്, മാനസ് സനോജ്, കോസ്മോ പോളിറ്റൻ ക്ലബ്ബ്,സു ബത്തേരി; 13 ബോയ്സ് ആൽവിൻ ബിജു, ഡയാന ക്ലബ്ബ്, മാനന്തവാടി, ജെഫ്രി ജോയൽ ഫ്രാൻസിസ്, കോസ്മോ ബത്തേരി; 13 ഗേൾസ് ഡെൽന സാറ ബിജു, നിനു മരിയ തോമസ്, വയനാട് ക്ലബ്ബ്, ബത്തേരി; 15 ബോയ്സ് ജോയൽ രജേഷ്, ഈഗിൾ ക്ലബ്ബ്, പുൽപ്പള്ളി, റിഷികേശ് എം സ്, കോസ്മോ ബത്തേരി
ടൂർണ്ണമെന്റ് ചൊവ്വാഴ്ച ഡയാന ഇൻഡോർ സ്റ്റേഡിയത്തിൽ സമാപിക്കും.





Leave a Reply