August 13, 2026

ബോയ്‌സ് ടൗണിലെ മോഡല്‍ ഡിഗ്രി കോളേജ് ജൂലൈയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ തീരുമാനമായി

0
ബോയ്‌സ് ടൗണിലെ മോഡല്‍ ഡിഗ്രി കോളേജ് ജൂലൈയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ തീരുമാനമായി
By ന്യൂസ് വയനാട് ബ്യൂറോ
 
 മാനന്തവാടി:റൂസ പദ്ധതിയുടെ ഭാഗമായി ബോയ്‌സ് ടൗണില്‍ അനുവദിച്ച സര്‍ക്കാര്‍ മോഡല്‍ ഡിഗ്രി കോളേജിന്റെ പ്രവര്‍ത്തനം ജൂലൈയില്‍ ആരംഭിക്കാന്‍ തീരുമാനമായി. താത്ക്കാലികമായി കോളേജ് ആരംഭിക്കുന്നതിനായി കെട്ടിടം കണ്ടെത്തും.കോഴ്‌സുകളെ സംബന്ധിച്ച് ഉടന്‍ തീരമാനമുണ്ടാക്കാനും യോഗത്തില്‍ ധാരണയായി. 4 ഡിഗ്രി കോഴ്‌സുകളാണ് ഇവിടെ ആരംഭിക്കുക. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിക്ക് കീഴിലാണ് ഈ കോളേജ് പ്രവര്‍ത്തിക്കുക.പുതിയ കെട്ടിടം ഒരു വര്‍ഷത്തില്‍ തന്നെ പൂര്‍ത്തിയാക്കും. താത്ക്കാലിക  കെട്ടിടം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ക്കായി ശ്രമം ആരംഭിച്ചതായും  മാനന്തവാടിയുടെ ഉന്നത വിദ്യാഭ്്യാസ മേഖലയില്‍ മറ്റൊരു നാഴികകല്ലാവാന്‍ റൂസ കോളേജിന് കഴിയുമെന്നും യോഗത്തില്‍ പങ്കെടുത്ത മാനന്തവാടി എം.എല്‍എ ഒ.ആര്‍ പറഞ്ഞു. എം.എല്‍എക്കു പുറമേ ഉന്നത വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് സെക്രട്ടറി ആര്‍.വിജയകുമാര്‍, കോളേജ് വിദ്യാഭ്യാസം ഉപ ഡയറക്ടര്‍ ഡോ. ഡി.കെ സതീഷ്, റൂസ അധികൃതരായ ഡോ. രതീഷ്, ഡോ,വിപീഷ്  നിര്‍മ്മാണ ചുമതലയുള്ള കെഎസ്‌ഐടിഐഎല്‍ അധികൃതരും യോഗത്തില്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *