July 16, 2026

തൊഴിലുറപ്പ് തൊഴിലാളികളെ കാട്ടാന ആക്രമിച്ചു: രണ്ട് സ്ത്രീകൾക്ക് പരിക്ക്.

0
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി:

കാട്ടാനയുടെ അക്രമണത്തില്‍ പുല്‍പ്പള്ളി ചുളളിക്കാട് വനാര്‍ത്തി മേഖലയില്‍ തൊഴിലുറപ്പ് ജോലിക്കെത്തിയ വീട്ടമ്മക്ക് പരിക്കേറ്റു..കണ്ടാമല കോളനിയിലെ പത്മിനിയെ (50)യാണ്  ആന അക്രമിച്ചത്. ബുധനാഴ്ച  ഉച്ച ഭക്ഷണത്തിന് പോകുമ്പോഴായിരുന്നു ആനയുടെ ആക്രമണം.പരിക്കേറ്റ പത്മിനിയെ പുല്‍പ്പള്ളി സാമുഹികാരോഗ്യ കേന്ദ്രത്തില്‍ പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം ജില്ലാ ആശുപത്രിയിയിൽ പ്രവേശിപ്പിച്ചു.. കുടെയുണ്ടായിരുന്ന സുമക്കും പരിക്കേറ്റു. തൊഴിലുറപ്പ് ജോലിക്ക്  എത്തിയ തൊഴിലാളികളാണ് ഇരുവരും.മറ്റ് സ്ത്രീകളുടെ നിലവിളിയെ തുടര്‍ന്ന് ആന വനത്തിലേക്ക് പിന്‍ മാറുകയായിരുന്നു.ആഴ്ച്ചകളായി ഈ മേഖലയില്‍ രൂക്ഷമായ കാട്ടാനശല്യം കാരണം ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. ഇടക്കിടെ ആനയുടെ ആക്രമണം തുടർക്കഥയാണ് ' 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *