July 16, 2026

പ്രതിഭാ സംഗമവും കരിയര്‍ ഗൈഡന്‍സ് ക്ലാസ്സും നടത്തി

0
പ്രതിഭാ സംഗമവും കരിയര്‍ ഗൈഡന്‍സ് ക്ലാസ്സും നടത്തി
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി. കണിയാരം പ്രഭാത് വായനശാലയുടെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി -പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളേയും, മറ്റ് മേഖലയില്‍ കഴിവ് തെളിയച്ചവരെയും  ആദരിച്ചു.  പ്രതിഭാ സംഗമം മാനന്തവാടി മുന്‍സിപ്പല്‍ ചെയര്‍ പേഴ്സൻ  വി.ആര്‍ പ്രവീജ്  ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡന്റ് കെ.ജി ജോയി അധ്യക്ഷനായി. വികസനകാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ പി.ടി ബിജു ഉപഹാര സമര്‍പ്പണം നടത്തി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ആര്‍ അജകുമാര്‍, എന്‍ ആര്‍ അനീഷ്, ഫ്രാന്‍സിസ് , മിനി ഗോപാലന്‍, അനുപ മാത്യു എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *