ലോറിയിലിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം: സഹയാത്രികന് ഗുരുതര പരിക്ക്.
മാനന്തവാടി: ലോറിയിലിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.സഹയാത്രികന് ഗുരുതര പരിക്ക്.
പീച്ചങ്കോട് വെച്ച് ബൈക്കും ലോറിയും കൂട്ടിയിടിച്ചാണ് വിദ്യാർത്ഥി മരിച്ചത്. . ദ്വാരക ലിറ്റിൽ ഫ്ളവർ ഐ.ടി.സി വിദ്യാർത്ഥിയായ പുൽപ്പള്ളി മാരപ്പൻമൂല അധികാരത്ത് ടോമിയുടെ മകൻ അലോയ്സ് ടി ജോസ് (21) ആണ് മരിച്ചത്.
ഗുരുതര പരിക്കേറ്റ സഹയാത്രികനും സഹപാഠിയുമായ കാവുമന്ദം എച്ച്.എസ് ചക്കാലക്കുന്നേൽ സണ്ണിയുടെ മകൻ അനൂപി (20) നെ മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. . ഇന്ന് രാവിലെ ഏഴ് മണിയോടെ ആയിരുന്നു അപകടം. അലോയ്സിന്റെ മാതാപിതാക്കൾ വിദേശത്താണുള്ളത്. മീനങ്ങാടിയിൽ അമ്മ വീട്ടിലാണ് അലോയ്സ് താമസിച്ച് പഠിക്കുന്നത്. . രാവിലെ സുഹൃത്ത് അനൂപിനൊപ്പം ഐ ടി ഐയിലേക്ക് വരുന്നതിനിടെയാണ് അപകടം.ലോറിക്കിടയിലേക്ക് ബൈക്ക് ഇടിച്ചു കയറിയാണ് ദാരുണാന്ത്യം സംഭവിച്ചത് '







Leave a Reply