August 13, 2026

പ്രദീപ് മുഹമ്മയുടെ ഫോട്ടോകളുടെ പ്രദർശനം ആരംഭിച്ചു.

0
IMG-20190629-WA0057.jpg
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിൽ പ്രദീപ് മുഹമ്മയുടെ ഫോട്ടോകളുടെ പ്രദർശനം ആരംഭിച്ചു.

ജലം മുഖ്യവിഷയമായി വരുന്ന ചിത്രങ്ങളാണ് ഓളങ്ങൾ എന്ന പ്രദർശനത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. സ്വന്തം ജീവിത പരിസരങ്ങളിൽ നിന്ന് കണ്ടെടുത്തിട്ടുള്ള ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തിയാണ് പ്രദർശനത്തിനെത്തിച്ചിട്ടുള്ളത്.
ഉദയത്തിന്റെ പശ്ചാത്തലത്തിലുള്ള ചീനവലയുടെ ചിത്രവും, ഓളപ്പരപ്പിലെ ഹൗസ് ബോട്ടിന്റെ ചിത്രവും ആലപ്പുഴയുടെ സംസ്കാരവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളാണ്.

പ്രദർശനത്തോടനുബന്ധിച്ച് നടത്തിയ സംഗീത പരിപാടിയിൽ വി.സി അരുൺ ഓടക്കുഴൽ വായിച്ചു. ലീന ജോസഫ് ഗാനങ്ങളാലപിച്ചു.

പ്രദർശനം ജൂലൈ 7 ന് അവസാനിക്കും.  രാവിലെ 9 മണി മുതൽ രാത്രി 8 വരെയാണ് പ്രദർശനസമയം.

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ബാബു  പ്രദർശനം ഉദ്ഘാടനം ചെയ്തു. പഴശ്ശി ഗ്രന്ഥാലയം വൈസ് പ്രസിഡൻറ് എം.ഗംഗാധരൻ അധ്യക്ഷത വഹിച്ചു.  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.ജെ പൈലി, അരുൺ ഇ.വി, പ്രദീപ് മുഹമ്മ, എം.കെ രവി, പി.ഹരിദാസ്, എൻ.അനിൽ കുമാർ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *