May 6, 2024

സോഷ്യൽ ഓഡിറ്റ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ തുടങ്ങി.

0
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം സോഷ്യൽ ഓഡിറ്റ് സൊസൈറ്റി കേരളയുടെ ബ്ലോക്ക് റിസ്സോഴ്സ്പേഴ്സൺമാരെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് അപേക്ഷ ക്ഷണിച്ചവരിൽ നിന്നും  തയ്യാറാക്കിയ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവടെ  സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടക്കുന്നു. സർട്ടിഫിക്കറ്റ് വെരിഫിക്കേഷനായി  തിരഞ്ഞെടുക്കപ്പെട്ടവരുടെ ചുരുക്കപ്പട്ടിക https://socialaudit.kerala.gov.in എന്ന വെബ്‌ സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓരോ ബ്ളോക്കിലും അപേക്ഷിച്ചവരിൽ ഡിഗ്രി പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് കിട്ടിയിട്ടുള്ള 15 പേരെ വീതമാണ് ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പൊതുവിഭാഗം, പട്ടികജാതി വിഭാഗം, പട്ടികവര്‍ഗ്ഗ വിഭാഗം എന്നീ വിഭാഗങ്ങളിൽപ്പടുന്നവര്‍ക്ക്‌ പ്രത്യേകം ചുരുക്കപ്പട്ടികകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷകള്‍ അയക്കുകയും ലിസ്റ്റില്‍ ഉള്‍പെടാതിരിക്കുകയും ചെയ്തവര്‍ക്ക് ഓരോ ബ്ളോക്കിലും റാങ്ക് ലിസ്റ്റിൽ ഏറ്റവും കുറവ് മാർക്ക് കിട്ടിയിട്ടുള്ളവരേക്കാൾ  ഡിഗ്രി പരീക്ഷയിൽ മാർക്ക് കൂടുതൽ കിട്ടിയിട്ടുള്ളവരുണ്ടെങ്കിൽ അവര്‍ക്ക് സോഷ്യൽ ഓഡിറ്റിന്റെ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഉദ്യോഗാര്‍ത്ഥികള്‍ എസ്.എസ്.എൽ.സി. മുതലുള്ള വിദ്യാഭ്യാസ യോഗ്യതകൾ തെളിയിക്കുന്ന അസ്സൽരേഖകൾ, മാർക്ക് ലിസ്റ്റുകൾ എന്നിവ ഹാജരാക്കേണ്ടതാണ്. പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്നവരാണെങ്കിൽ അക്കാര്യവും, ബി.പി.എൽ, തൊഴിലുറപ്പ് കുടുംബാംഗമാണെങ്കിൽ അക്കാര്യവും തെളിയിക്കുന്ന അസ്സൽ രേഖകളുമായി എത്തിച്ചേരേണ്ടതാണ്. 

സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടക്കുന്ന സ്ഥലം: ബ്ലോക്ക് ഓഫീസ് കോൺഫറൻസ് ഹാൾ,   കൽപ്പറ്റ വയനാട്. തീയതി 02.07.2019, സമയം 10.00 മുതൽ 3.00 വരെ. കൂടുതൽവിവരങ്ങൾക്ക് റിസ്സോഴ്സ്പേഴ്സൺമാരായ അരുൺ.പി.എ.(9895102833), ഹംസ.റ്റി.എം(9847060665), രജനി വി. (6238142528)  എന്നിവരുമായി ബന്ധപ്പെടുക.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *