June 13, 2026

ജലീലിനെതിരെയുള്ള വെടിവെയ്പ് ആസൂത്രിതമായിരുന്നുവെന്ന് ബന്ധുക്കൾ കോടതിയിൽ: കലക്ടർ തെളിവെടുപ്പ് തുടങ്ങി.

0
IMG-20190701-WA0138.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:

വൈത്തിരി ഉപവൻ റിസോർട്ടിൽ  മാവോയിസ്റ്റ് ജലീലിനെതിരെ നടന്ന  വെടിവയ്പ്പ് അസൂത്രിതമെന്ന്  ബന്ധുക്കളുടെ പരാതി.  കല്‍പറ്റ ജില്ലാ കോടതി  തിങ്കളാഴ്ച പരാതി  പരിഗണിച്ചു. നിലവിലെ അന്വേഷണ സംഘം ബന്ധുക്കളുടെ പരാതി കൂടി അന്വേഷണത്തില്‍ പരിഗണിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. വയനാട് ജില്ലാ പോലീസ് മേധാവി വിശദമായ റിപ്പോര്‍ട്ട് നല്‍കണം. അതിന്  ശേഷം നിലവിലെ അന്വേഷണത്തില്‍ പരാതിയുണ്ടെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കാമെന്നും കോടതി അറിയിച്ചു.തുടർന്ന് ബന്ധുക്കൾ കൽപ്പറ്റ കലക്ട്രേറ്റിൽ  തെളിവെടുപ്പിന് ഹാജരായി. ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ  നടക്കുന്ന മജിസ്റ്റീരിയൽ അന്വേഷണത്തിന്റെ ഭാഗമായി  ബന്ധുക്കളോട് തെളിവെടുപ്പിന് ഹാജരാകാൻ കലക്ടർ അറിയിച്ചിരുന്നു ഉച്ചകഴിഞ്ഞ് രണ്ടേകാലോടെയാണ് ജലീലിന്റെ മാതാവും സഹോദരങ്ങളും  കലക് ട്രേറ്റിലെത്തിയത്.   

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news