May 4, 2024

കലക്ടറുടെ തെളിവെടുപ്പിൽ പ്രതീക്ഷയുണ്ടന്ന് ജലീലിന്റെ മാതാവ് ഹലീമ. : നീതി ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് സി.പി.റഷീദ്

0
19.jpg
കൽപ്പറ്റ: കലക്ടറുടെ തെളിവെടുപ്പിൽ പ്രതീക്ഷയുണ്ടന്ന് ജലീലിന്റെ മാതാവ് ഹലീമ. മജിസ്റ്റീരിയൽ അന്വേഷണത്തിന്റെ ഭാഗമായി നടന്ന മൊഴിയെടുക്കലിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജലീലിന്റെ മാതാവ്.  നീതി ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് സഹോദരൻ    സി.പി.റഷീദ് പ്രതികരിച്ചു. എന്നാൽ കൊലകൾ ആഘോഷിക്കപ്പെടുന്ന ഇടതുപക്ഷ സർക്കാർ ഉള്ളപ്പോൾ ഒരു കലക്ടർക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന കാര്യത്തിൽ ആശങ്കയുണ്ടന്നും റഷീദ് പറഞ്ഞു. 

മാവോയിസ്റ്റ് നേതാവ് സി.പി. ജലീൽ വൈത്തിരി ഉപവൻ റിസോർട്ടിൽ പോലീസിന്റെ വെടിയേറ്റ് മരിച്ച സംഭവത്തിൽ  വയനാട് ജില്ലാ കലക്ടർ എ.ആർ. അജയകുമാറിന്റെ നേതൃത്വത്തിൽ മജിസ്റ്റീരിയൽ അന്വേഷണം തുടങ്ങി. അന്വേഷണത്തിന്റെ ഭാഗമായി ജലീലിന്റെ കുടുംബത്തിലെ  ഒമ്പത് പേരിൽ നിന്ന് കലക്ടർ മൊഴിയെടുത്തു. 


ജലീലിന്റെ മാതാവ് അലീമ അടക്കം ഒമ്പത് പേരാണ് മജിസ്റ്റീരിയൽ അന്വേഷണത്തിന്റെ ഭാഗമായി കലക്ടർ മുമ്പാകെ തെളിവെടുപ്പിന് മുമ്പാകെ ഹാജരായത്. മജിസ്റ്റീരിയൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയ ജലീലിന്റെ സഹോദരൻ സി.പി.റഷീദ്, മറ്റ് സഹോദരങ്ങളായ സി.പി.ജിഷാദ്, സഹോദരി ഷെരീഫ,  അൻസാർ ,നഹാസ് ,അബ്ദുൾ അസീസ്,  പുഷ്പലത, നൂർജഹാൻ,  എന്നിവരുമാണ് വെവ്വേറെ മൊഴി നൽകിയത്. ആകെ പതിനാല് പേരോടാണ് ഹാജരാകാൻ കലക്ടർ നോട്ടീസയച്ചത്. പൂനെ ജയിലിൽ കഴിയുന്ന സഹോദരൻ സി.പി. ഇസ്മായിലും ഏറെ നാളായി കാണാനില്ലാത്ത മറ്റൊരു സഹോദരൻ സി.പി.   മൊയ്തീനും അടക്കം അഞ്ച് പേർ ഹാജരായില്ല.

       കലക്ടർ സൗഹാർദ്ദപരമായാണ് തെളിവെടുപ്പും മൊഴിയെടുക്കലും നടത്തിയതെന്ന്  പറഞ്ഞ സി.പി.റഷീദ് തന്നെ ആ ജീവനാന്തം തുറങ്കിലടക്കാൻ സർക്കാർ ശ്രമിക്കുന്നതായി സംശയമുണ്ടന്ന് മാധ്യമങ്ങളോട് പറഞ്ഞു. സഹോദരൻ ജലീലിന്റെ മരണത്തിൽ 
അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയ ഉടൻ തനിക്കെതിരെ യു.എ. പി. എ. ചുമത്തി നിലമ്പൂർ പോലീസ്  കേസ് എടുത്ത് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകിയത് ഇതിന്റെ ഭാഗമാണന്നും  റഷീദ് ആരോപിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *