July 16, 2026

സ്വച്ഛതാ ദര്‍പ്പണ്‍ അവലോകനം ചെയ്തു.

0
By ന്യൂസ് വയനാട് ബ്യൂറോ

സ്വച്ഛ് ഭാരത് മിഷന്‍ ഗ്രാമീണിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ശുചിത്വ പ്രവര്‍ത്തനങ്ങള്‍  അവലോകന ചെയ്യുന്ന  സ്വച്ഛതാ ദര്‍പ്പണ്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമയുടെയും ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ നിഫി.എസ്.ഹക്കിന്റെയും നേതൃത്വത്തില്‍ നടത്തി. വെളിയിട വിസര്‍ജ്ജന മുക്ത പ്രവര്‍ത്തനങ്ങളുടെയും തുടര്‍പ്രവര്‍ത്തനങ്ങളുടെയും ഭാഗമായി ജില്ലയില്‍ നടന്നു വരുന്ന വിവിധ പ്രവര്‍ത്തനങ്ങളാണ് അവലോകനം ചെയ്തത്. വേള്‍ഡ് ബാങ്ക് ഇന്‍സെന്റീവ്, സ്വച്ഛ് ഭാരത് മിഷന്‍ ഗ്രാമീണ്‍ പ്രവര്‍ത്തനം, മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ശുചിത്വ കേരളം പദ്ധതികള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തന പുരോഗതിയും യോഗത്തില്‍  വിലയിരുത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *