October 20, 2026

വയനാട് ജില്ലാതല സാഹിത്യ മല്‍സരം നടത്തി

0
Vayana-pakshacharanam-prabhashanam-ulkhadanam-jilla-panchayath-prasident-k-b-Naseema-nirvahikunnu-1.jpg
By ന്യൂസ് വയനാട് ബ്യൂറോ
പൊതുവിദ്യാഭ്യാസ വകുപ്പ്, ജില്ലാ സാക്ഷരതാ മിഷന്‍, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വായനപക്ഷാചരണത്തോടനുബന്ധിച്ച് പ്രഭാഷണവും ജില്ലാതല സാഹിത്യ മല്‍സരവും നടത്തി. ആസൂത്രണ ഭവന്‍ എപിജെ ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എ.ദേവകി അധ്യക്ഷത വഹിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് രജിസ്‌ട്രേഷന്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.ജി വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. വായനാശീലം എങ്ങനെ വളര്‍ത്താം എന്ന വിഷയത്തില്‍ ദാരിദ്ര്യലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ പി.സി അബ്ദുള്‍ മജീദ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ.ടി ശേഖരന്‍, ജില്ലാ സാക്ഷരതാ മിഷന്‍ അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍ സ്വയ നാസര്‍, ഡോ. പി.ലക്ഷ്മണന്‍ ക്ലാസെടുത്തു. സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ നിര്‍മല റേച്ചല്‍ ജോയ്,പി.വി ജാഫര്‍, പ്രേരക്മാര്‍, പഠിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *