October 20, 2026

അനുമോദന സമ്മേളനവും എന്‍ഡോവ് മെന്റ് വിതരണവും അഞ്ചിന്

0
By ന്യൂസ് വയനാട് ബ്യൂറോ

പിണങ്ങോട്: പിണങ്ങോട് ഗവ.യുപി സ്‌കൂളില്‍ 2018-19 അധ്യായന വര്‍ഷത്തില്‍ 
എല്‍.എസ്.എസ് സ്‌കോളര്‍ഷിപ്പ് നേടിയവര്‍ ഉള്‍പ്പെടെയുള്ള മികച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും, വി.ജി വിജയന്‍ സ്മാരക എന്റോവ്‌മെന്റ് വിതരണവും എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പൂര്‍വ വിദ്യാര്‍ത്ഥികളെ ആദരിക്കലും   വെള്ളിയാഴ്ച  നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി ജില്ലാ കലക്ടര്‍ ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍.സി പ്രസാദ്, വൈസ് പ്രസിഡണ്ട് ഇന്ദിര, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജയിംസ് മാത്തുങ്കല്‍ എന്നിവര്‍ സംബന്ധിക്കും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *