April 19, 2024

മാനന്തവാടി ഗവ: കോളേജ് പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം ചൊവ്വാഴ്ച

0
Img 20190706 Wa0411.jpg
മാനന്തവാടി:
അക്കാദമിക് ബ്ലോക്ക്, ലൈബ്രറി, ഹെറിറ്റേജ് മ്യൂസിയം, നവീകരിച്ച ഓഡിറ്റോറിയം  ഉദ്ഘാടനം 
  ചൊവ്വാഴ്ച  രാവിലെ 9 മണിക്ക് നടക്കും.
           മാനന്തവാടി ഗവണ്മെന്റ് കോളേജിൽ പുതിയതായി പണി കഴിപ്പിച്ച അക്കാദമിക് ബ്ലോക്ക്, ലൈബ്രറി  ബിൽഡിംഗ്, ഹെറിറ്റേജ് മ്യൂസിയം എന്നിവയുടേയും നവീകരിച്ച ഓപ്പൺ ഓഡിറ്റോറിയത്തിന്റേയും ഉദ്ഘാടനം ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കെ.ടി.ജലീൽ അവർകൾ  നിർവഹിക്കും.  ബഹു: മാനന്തവാടി എം.എൽ.എ .ഒ.ആർ.കേളു അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കെ.ബി.നസീമ മുഖ്യ പ്രഭാഷണം നടത്തും.  സാമൂഹ്യ രാഷ്ട്രീയ വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.  അക്കാദമിക് ബ്ലോക്ക് (സെന്റർ ഓഫ് എക്സലൻസ് – 3 കോടി), ലൈബ്രറി ബ്ലോക്ക് (റൂസ്സ – 85 ലക്ഷം), ഓപ്പൺ ഓഡിറ്റോറിയം (യു.ജി.സി, പ്ലാൻ ഫണ്ട്, റൂസ്സ ), ഹെറിറ്റേജ് മ്യൂസിയം (എം.എൽ.എ ആസ്തി വികസന ഫണ്ട് – 25 ലക്ഷം) ചെലവഴിച്ചാണ് കെട്ടിടങ്ങൾ  നിർമ്മിച്ചിട്ടുള്ളത്.  പാഠ്യ-പാഠ്യേതര രംഗത്തും പഠനാനുബന്ധ പ്രവർത്തനങ്ങളിലും മികച്ചു നിൽക്കുന്ന കോളേജിൽ ഗ്രേഡിംഗിനായി യു.ജി.സി – നാക് ടീം ആഗസ്റ്റ് 5, 6 തിയതികളിൽ സന്ദർശനം നടത്തുകയാണ്. ഈ സന്ദർഭത്തിൽ അടിസ്ഥാന സൌകര്യങ്ങളിലെ നേട്ടം കോളേജിന് ഗുണകരമാകും.  നാക് സന്ദർശനത്തോടനുബന്ധിച്ച് പൂർവ്വ വിദ്യാർത്ഥികൾ, തദ്ദേശവാസികൾ, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രവർത്തകർ എന്നിവരുടെ പൂർണ്ണമായ സഹകരണം പ്രിൻസിപ്പാൾ അഭ്യർത്ഥിച്ചു. ഈ സന്ദർഭത്തിൽ അടിസ്ഥാന സൌകര്യങ്ങളിലെ നേട്ടം കോളേജിന് ഗുണകരമാകുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.  പത്രസമ്മേളനത്തിൽ   സായ് റാം ആർ, പ്രിൻസിപ്പാൾ, .ജസ്റ്റിൻ ബേബി, .കൃഷ്ണൻ എ.വി,   രോഹിത് രാജ്, സുമേഷ് എ.കെ എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *