August 16, 2026

മഡ് ഫുട്ബോൾ സോണൽ മത്സരങ്ങൾ തുടങ്ങി.

0
117.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: സ്പ്ലാഷ് മഴ മഹോത്സവത്തിന്റെ ഭാഗമായി നടത്തുന്ന മഡ് ഫുട്ബോൾ സോണൽ  മത്സരങ്ങൾ തുടങ്ങി. വള്ളിയൂർക്കാവ് കണ്ണി വയലിലാണ് ആദ്യത്തെ മത്സരങ്ങൾ തുടങ്ങിയത്.വയനാട് ഡി.ടി.പി .സി . ,വയനാട് ടൂറിസം ഓർഗനൈസേഷൻ, ജില്ലാ സ്പോർട്സ് കൗൺസിൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ്  മഡ് ഫുട്ബോൾ നടക്കുന്നത് .
 എട്ട് ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. മാനന്തവാടി നഗരസഭാ ചെയർപേഴ്സൺ  വി .ആർ.പ്രവീജ് മത്സരം ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ ശ്രീലത കേശവൻ കളിക്കാരെ പരിചയപ്പെട്ടു.രണ്ടാമത്തെ മത്സരങ്ങൾ പനമരം  നടവയൽ റോഡിൽ പുഴ തീരത്തെ വയലിൽ നടന്നു. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  കെ.ബി. നസീമ ഉദ്ഘാടനം ചെയ്തു. സ്പ്ലാഷ് കോഡിനേറ്റർ കെ.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. മൂന്നാം സോണൽ മത്സരം ഞായറാഴ്ച മുട്ടിലിൽ നടക്കും. ഞായറാഴ്ച രാവിലെ ഒമ്പത് മണി മുതൽ കോട്ടത്തറയിൽ മഡ് വോളിബോൾ മത്സരവും 13-ന് മഡ് ഫുട്ബോൾ, മഡ് കബഡി , മഡ് വടംവലി എന്നിവയുടെ ജില്ലാതല മത്സരങ്ങൾ കാക്കവയലിൽ നടക്കും. ജൂലൈ 10-ന് കൽപ്പറ്റ പുൽപ്പാറയിൽ  ജില്ലാതല മൗണ്ടയ്ൻ സൈക്ലിംഗ് മത്സരങ്ങളും 13-ന് രാവിലെ എട്ട് മണിക്ക് കാക്കവയലിൽ നിന്ന് കൽപ്പറ്റയിലേക്ക്  മാരത്തോൺ മത്സരവും ഉണ്ടാകും
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *