March 28, 2024

വയനാട് ആദിവാസി സാക്ഷരതാ പദ്ധതി രണ്ടാം ഘട്ടം : 3179- പേർ പരീക്ഷ എഴുതി.

0
04.jpg
 കൽപ്പറ്റ: കേരള സർക്കാർ വയനാട്  ആദിവാസി സാക്ഷരതാ നിരക്ക് ഉയർത്തുന്നതിനു വേണ്ടി നടത്തിയ വയനാട് ആദിവാസി സാക്ഷരത രണ്ടാം ഘട്ടം ജില്ലയിൽ 3179- പേർ പരീക്ഷ എഴുതി. പുരുഷൻമാർ589, സ്ത്രീകൾ – 2590. ഇരുന്നൂറ് കോളനികളിലാണ് രണ്ടാം ഘട്ടത്തിൽ പദ്ധതി നടപ്പിലാക്കിയത്. കൽപ്പറ്റ നഗരസഭയിലെ നെടുനിലം കോളനിയിലെ 92 വയസ്സുള്ള വെള്ളച്ചി, കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിലെ ഓണി വയൽ കോളനിയിലെ 85- വയസ്സുള്ള ചീരു, മാനന്തവാടി നഗരസഭയിലെ പടച്ചിക്കുന്ന് കോളനിയിലെ 85- വയസ്സുള്ള കെമ്പി എന്നിവരാണ് പ്രായം കൂടിയ പഠിതാക്കൾ. ജില്ലാതല ഉദ്ഘാടനം മുട്ടിൽ ഗ്രാമ പഞ്ചായത്തിലെ ചുള്ളി മൂല കോളനിയിലെ എടപ്പെട്ടി എൽ.പി.സ്ക്കൂളിൽ ചോദ്യപേപ്പർ നൽകി കൊണ്ട് സി.കെ.ശശീന്ദ്രൻ എംഎൽഎ നിർവഹിച്ചു.സംസ്ഥാന സാക്ഷത മിഷൻ അസി.ഡയറക്ടർ കെ.അയ്യപ്പൻ നായർ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എ.ദേവകി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ഭരതൻ, മെമ്പർമാരായ സുന്ദർരാജ് എടപ്പെട്ടി, പി.കൃഷ്ണകുമാർ, ജില്ലാ കോ-ഓർഡിനേറ്റർ നിർമ്മല റേയ്ച്ചൽ ജോയ്, അസി.കോ-ഓർഡിനേറ്റർ സ്വയനാസർ, ഡയറ്റ് സീനിയർ ലക്ച്ചർ കെ.അനിൽ, പ്രേരക്മാരായ പി.സക്കീന, പി.സൽമത്ത്, പി.വി.ജാഫർ എന്നിർ സംസാരിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *